മറുകരയെത്താന്‍ ഞാണിന്‍മേല്‍ കളി; പിടിയൊന്നു വിട്ടാല്‍....I Video
അഹമ്മദാബാദ്: കനാലിനക്കരെ എത്താന്‍ ഏക ആശ്രയം ആ പാലമായിരുന്നു. രണ്ടു മാസം മുന്‍പ് കനത്ത മഴയില്‍ അതു തകര്‍ന്നു. അധികൃതര്‍ തിരിഞ്ഞു നോക്കിയതേയില്ല.
ഗുജറാത്തിലെ നൈക- ബഹേരി ഗ്രമങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നത്. ഗ്രാമവാസികള്‍ ജീവന്‍ പണയംവച്ചാണ് ഇപ്പോള്‍ മറുകര കടക്കുന്നത്. പാലത്തിന്റെ ഷട്ടറിനു മുകളിലൂടെ അള്ളിപിടിച്ച് സ്‌കൂള്‍ കുട്ടികളടക്കമുള്ളവര്‍ മറുകര കടക്കുന്നു. അബദ്ധത്തിലൊരു പിടി വിട്ടാല്‍....
പാലം കടക്കാതിരുന്നുകൂടെ എന്നൊരു ചോദ്യമുണ്ട്. എന്നാല്‍ ഒരു കിലോമീറ്ററിനു പകരം പത്തു കിലോമീറ്റര്‍ യാത്രചെയ്യണം ലക്ഷ്യസ്ഥാനത്തെത്താന്‍.
കുട്ടികള്‍ പാലം കടക്കുന്ന ചിത്രം പുറത്തുവന്നതോടെ കേദ ജില്ല കളക്ടര്‍ പാലം ഉടന്‍ പുനര്‍നിര്‍മ്മിക്കാമെന്നു വാക്കു കൊടുത്തിട്ടുണ്ട്.
#WATCH: School children crossing a bridge between Naika & Bherai village of Kheda district. The bridge broke down 2 months ago. #Gujarat pic.twitter.com/7ToM5W783I
— ANI (@ANI) July 11, 2018
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."