താജ്മഹലിനെ നിങ്ങള്‍ തകര്‍ക്കുകയാണ്: കേന്ദ്ര സര്‍ക്കാറിനെതിരേ സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം
ന്യൂഡല്‍ഹി: ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ് മഹലിന്റെ പരിപാലനം കൃത്യമായി നടത്താത്തതില്‍ കേന്ദ്ര സര്‍ക്കാറിനും ഉത്തര്‍പ്രദേശ് സര്‍ക്കാറിനുമെതിരേ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി.
മുഗള്‍ രാജാവായ ഷാജഹാന്‍ നിര്‍മിച്ച താജ്മഹലിന്റെ അറ്റകുറ്റപ്പണി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതില്‍ കേന്ദ്രം വീഴ്ച വരുത്തുന്നു എന്ന് ആരോപിക്കപ്പെട്ടു സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ പരാമര്‍ശം
ഇന്ത്യക്ക് വിദേശനാണ്യം നേടിത്തരുന്നതില്‍ പ്രമുഖ പങ്കുവഹിക്കാന്‍ താജ് മഹലിനു കഴിയും. എന്നാല്‍ അതിനു ശ്രമിക്കുന്നില്ല. ഒന്നുകില്‍ ഞങ്ങള്‍ അതു പൂട്ടിയിടും. അല്ലെങ്കില്‍ നിങ്ങള്‍ അതു തകര്‍ത്തു കളയുകയോ പുനര്‍നിര്‍മിക്കുകയോ ചെയ്യുക- സുപ്രിം കോടതി പറഞ്ഞു.
എത്രമനോഹരമാണ് താജ്മഹല്‍. ഒരു ടിവി ടവര്‍ പോലെ തോന്നുന്ന ഈഫല്‍ ടവറില്‍നിന്ന് ഫ്രാന്‍സ് എത്രയോ വിദേശനാണ്യം നേടിയെടുക്കുന്നു. താജ്മഹല്‍ അതിനേക്കാള്‍ മനോഹരമാണ്. അതിനെ കൃത്യമായി പരിപാലിച്ചാല്‍ ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ വിദേശനാണ്യം നേടിത്തരും- കോടതി അഭിപ്രായപ്പെട്ടു.
ഒരു സ്മാരകത്തിലൂടെ ഇന്ത്യയുടെ വിദേശനാണ്യ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെങ്കില്‍ എത്ര സ്മാരകങ്ങള്‍ ഉണ്ടിവിടെ. നിങ്ങളുടെ ഉദാസീനത മൂലം അവയെല്ലാം നശിക്കുന്നു- കോടതി അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."