കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹയുടെ ഹാര്‍വാര്‍ഡ് പൂര്‍വ്വവിദ്യാര്‍ഥി സ്ഥാനം ഒഴിവാക്കണമെന്നാവശ്യവുമായി കൂടുതല്‍ പേര്‍ രംഗത്ത്
ന്യൂഡല്‍ഹി: പശുവിന്റെ പേരില്‍ കൊലപാതകം നടത്തിയ പ്രതികള്‍ ജാമ്യത്തിലിറങ്ങിയപ്പോള്‍ സ്വീകരണം നല്‍കിയ കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹയുടെ ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റി പൂര്‍വ്വവിദ്യാര്‍ഥി സ്ഥാനം ഒഴിവാക്കണമെന്ന ആവശ്യം ശക്തമാവുന്നു. യൂനിവേഴ്‌സിറ്റിയിലെ മറ്റൊരു പൂര്‍വ്വവിദ്യാര്‍ഥി പ്രതീക് കന്‍വാലാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
യു.എസിലെ പ്രശസ്തമായ ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റിയില്‍ പൊതുനയം പഠിച്ചയാളാണ് പ്രതീപ് കന്‍വാള്‍. ന്യൂനപക്ഷങ്ങളും ദലിതുകളും സ്ത്രീകളും പശുവിന്റെ പേരിലുള്ള ആക്രമണത്തില്‍ ഭീതിയിലാണെന്ന് അദ്ദേഹം യൂനിവേഴ്‌സിറ്റിക്കയച്ച കത്തില്‍ പറഞ്ഞു.
ഹാര്‍വാര്‍ഡിന്റെ പേരിനു കളങ്കം വരുത്തുന്നതിനാല്‍ അദ്ദേഹത്തിനെതിരെ ശക്തമായ അപലപനം അറിയിക്കണമെന്നു കത്തില്‍ പറയുന്നു. സ്ഥാനത്തെ മോശമാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനം നടത്തുന്ന ജയന്ത് സിങിനെ പൂര്‍വ്വവിദ്യാര്‍ഥി കൂട്ടായ്മയില്‍ നിന്ന് നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജാര്‍ഖണ്ഡില്‍ കഴിഞ്ഞവര്‍ഷം ആക്രമണം നടത്തിയ എട്ടു പേരെയാണ് ജയന്ത് സിങ് മാലയിട്ടു സ്വീകരിച്ചത്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും കടുത്ത പ്രതിഷേധത്തിനു കാരണാവുകയും ചെയ്തിരുന്നു.
ഇതേത്തുടര്‍ന്ന്, അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്ന് ജയന്ത് സിങ് പഠിച്ച ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റിക്ക് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനൊരുങ്ങുകയാണ് ഒരു കൂട്ടം സാമൂഹ്യപ്രവര്‍ത്തകര്‍. പ്രതീക് കന്‍വാല്‍ തുടങ്ങിവച്ച ക്യാംപയിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കം നിരവധി പേര്‍ പിന്തുണ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."