കെ.സി നൗഷാദ് പക്ഷത്തിന് ഉജ്വല വിജയം
മുക്കം: വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂനിറ്റ് കമ്മറ്റിയിലേക്ക് നടന്ന വാശിയേറിയ തെരഞ്ഞെടുപ്പില്‍ കെ.സി. നൗഷാദ് പക്ഷത്തിന് ഉജ്വല വിജയം.
വിഭാഗീയത രൂക്ഷമായ തെരെഞ്ഞെടുപ്പില്‍ 208 വോട്ടുകള്‍ക്കാണ് എതിര്‍ സ്ഥാനാര്‍ത്ഥി പി.പി.അബ്ദുല്‍ മജീദിനെ നിലവിലെ പ്രസിഡന്റ് കൂടിയായ കെ.സി നൗഷാദ് പരാജയപ്പെടുത്തിയത്.
നൗഷാദിന് 382 വോട്ടും പി.പി.അബ്ദുല്‍ മജീദിന് 174 വോട്ടും ലഭിച്ചു. 11 വോട്ടുകള്‍ അസാധുവായി. രാവിലെ 11 മണിയോടെ ആരംഭിച്ച തെരഞ്ഞെടുപ്പില്‍ പലതവണ ഇരു വിഭാഗവും തമ്മില്‍ വാക്കു തര്‍ക്കവും കയ്യാങ്കളിയുമുïായി.
പലപ്പോഴും ജില്ലാ നേതാക്കള്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ഇരു വിഭാഗത്തിന്റേയും പ്രസംഗവും മറുപടിയും നീïു പോയതോടെ 3 മണിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്.
പൊതു തെരഞ്ഞെടുപ്പിനെ അനുസ്മരിപ്പിക്കും വിധം വീടുകളും കടകളും കയറി പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.
തെരെഞ്ഞെടുപ്പ് വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് നൗഷാദ് വിഭാഗം മുക്കത്ത് പ്രകടനവും നടത്തി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."