'പെരിങ്ങമ്മല മാലിന്യപ്ലാന്റിനെതിരേ പഞ്ചായത്ത് കമ്മിറ്റി അടിയന്തര പ്രമേയം പാസാക്കണം'
പെരിങ്ങമ്മല: മാലിന്യപ്ലാന്റിനെ സംബന്ധിച്ച് സര്‍ക്കാര്‍ നിലപാട് വ്യക്തമായ സാഹചര്യത്തില്‍ അടിയന്തിരമായി പെരിങ്ങമ്മല പഞ്ചായത്ത് കമ്മിറ്റി ഐക്യകണ്ഠേനെ പ്രമേയം പാസാക്കി സര്‍ക്കാര്‍ തലത്തില്‍ സമ്മര്‍ദം ചെലുത്താന്‍ തയാറാകണമെന്ന് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. പ്ലാന്റ് വരില്ലെന്ന നേതാക്കളുടെ അഭിപ്രായങ്ങള്‍ ഒരു ഭാഗത്തും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ പ്ലാന്റിനു വേണ്ടി ശക്തമായി നിലകൊള്ളുകയും ചെയ്യുന്നത് ഇരട്ടതാപ്പാണ്.
സര്‍ക്കാര്‍ തീരുമാനം വന്നതിനാല്‍ മൗനം പാലിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ നേതാക്കള്‍ സമരം നയിക്കാന്‍ തയാറായി മുന്നോട്ട് വരണമെന്നുംആക്ഷന് കൗണ്‍സില്‍ ആവശ്യപ്പെട്ടു.
സമരം ശക്തമാക്കുന്നതിന് നാളെ വൈകിട്ട് നാലിന് ആക്ഷന്‍ കൗണ്‍സിലിന്റെ അടിയന്തിര കണ്വന്ഷന് പെരിങ്ങമ്മല ഷാ ഓഡിറ്റോറിയത്തില്‍ നടത്താനും ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."