ഉ. കൊറിയയെ നിയന്ത്രിക്കണമെന്ന് ചൈന
ബെയ്ജിങ്: ഉ. കൊറിയയെ നിയന്ത്രിക്കണമെന്ന് ചൈന. വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഫോണ്‍വഴി ചര്‍ച്ച നടത്തവെയാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ആവശ്യമുന്നയിച്ചത്.ഈ മാസം ആറിന് അമേരിക്കയിലെ ഫ്ളോറിഡയില്‍ നടന്ന മരാ ലാഗോ കൂടിക്കാഴ്ചയ്ക്കു ശേഷം ഇതു രണ്ടാം തവണയാണ് ഇരുവരും ഫോണ്‍വഴി സംസാരിക്കുന്നത്. സാഹചര്യം മുതലെടുക്കുന്നതിനു പകരം ആണവ, മിസൈല്‍ പരീക്ഷണ നീക്കത്തില്‍നിന്ന് ഉത്തര കൊറിയയെ പിന്തിരിപ്പിക്കാന് എല്ലാ രാഷ്ട്രങ്ങളും വേണ്ടതു ചെയ്യുമെന്നാണ് പ്രതീക്ഷയെന്ന് ജിന്‍പിങ് ട്രംപിനോട് പറഞ്ഞതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ജപ്പാനും അമേരിക്കയും ചേര്‍ന്നുള്ള സംയുക്ത വ്യോമവേധ കപ്പല്‍ കൊറിയന്‍ കടല്‍ ലക്ഷ്യമാക്കി തിരിച്ച പശ്ചാത്തലത്തിലാണ് ഇരുവരും ഫോണ്‍വഴി സംസാരിച്ചത്. യു.എസ്.എസ് കാള്‍ വിന്‍സന്‍ ഇതിനകം കൊറിയന്‍ കടലിലെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."