മലേറിയ വാക്സിന്: മൂന്നു രാജ്യങ്ങളില്‍ പരീക്ഷ
ലണ്ടന്‍: ലോകത്ത് ആദ്യമായി വികസിപ്പിച്ചെടുത്ത മലേറിയ വാക്സിന് മൂന്നു രാജ്യങ്ങളില്‍ പരീക്ഷിക്കും. ഘാന, കെനിയ, മലാവി എന്നിവിടങ്ങളില്‍ അടുത്ത വര്‍ഷം ആദ്യം വാക്സിന് പരീക്ഷിക്കാനാണ് ലോകാരോഗ്യ സംഘടനയുടെ തീരുമാനം.
ആര്.ടി.എസ്.എസ് എന്ന പേരിലുള്ള വാക്സിനാണ് മലേറിയക്കെതിരേ വികസിപ്പിച്ചത്. കൊതുകു പരത്തുന്ന മലേറിയയില്‍ നിന്ന് രക്ഷനേടാന്‍ പ്രതിരോധ ശേഷിയെ ഉത്തേജിപ്പിക്കുകയാണ് വാക്സിന് ചെയ്യുന്നത്.
4.29 ലക്ഷം പേരാണ് ഓരോ വര്‍ഷവും മലേറിയ മൂലം മരിക്കുന്നതെന്നും ഇതു തടയാന്‍ പുതിയ വാക്സിനു കഴിയുമെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. എന്നാല്‍ ദരിദ്ര രാജ്യങ്ങളില്‍ ഈ വാക്സിന് ഉപയോഗിക്കാന്‍ കഴിയും വിധം ചെലവു കുറഞ്ഞതാണോ എന്നാണ് വ്യക്തമാകാനുള്ളത്.
നാലു തവണയാണ് വാക്സിന് നല്‍കേണ്ടത്. മാസം തോറും ഓരോ തവണയും പിന്നീട് അവസാന ഡോസ് 18 മാസത്തിനു ശേഷവും നല്‍കണം.
ലോകാരോഗ്യ സംഘടന മലേറിയ പ്രതിരോധ പദ്ധതികള്‍ നടത്തുന്ന മൂന്നു രാജ്യങ്ങളിലാണ് വാക്സിന് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്നത്.
അഞ്ചിനും 17 നും ഇടയില്‍ പ്രായമുള്ള 7.5 ലക്ഷം കുട്ടികള്‍ക്ക് വാക്സിന് നല്‍കും. 2.12 കോടി മലേറിയ കേസുകളാണ് ഒരോ വര്‍ഷവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."