പിണങ്ങി നില്ക്കുന്ന സി.പി.എം അംഗങ്ങള്‍ക്ക് പാര്‍ട്ടിയുടെ താക്കീത്
പുതുക്കാട്: എല്‍.ഡി.എഫ് നേതൃത്വം നല്കുന്ന ഭരണസമിതിയില്‍ സി.പി.എം അംഗങ്ങള്‍ ഇടഞ്ഞ് നില്‍ക്കുന്നതാണ് പാര്‍ട്ടി നേതൃത്വത്തിന് തലവേദനയാകുന്നത്.
കഴിഞ്ഞ ഭരണ സമിതിയോഗം സി.പി.എം അംഗങ്ങള്‍ ബഹിഷ്ക്കരിച്ചതോടെ കര്‍ശന നടപടികളുമായി പാര്‍ട്ടി ഏരിയ കമ്മിറ്റി രംഗത്തെത്തി.
പുതുക്കാട് ഗ്രാമപഞ്ചായത്തില്‍ ജനറല്‍ വനിത വിഭാഗത്തിനാണ് പ്രസിഡന്റ്് സ്ഥാനം. മുന്‍ പഞ്ചായത്തംഗവും മഹിളാ അസോസിയേഷന് നേതാവുമായ അമ്പിളി ശിവരാജനെയാണു പാര്‍ട്ടി പ്രസിഡന്റായി നിശ്ചയിച്ചത്. ജനറല്‍ വനിതാ പ്രസിഡന്റ് സ്ഥാനത്തേക്ക് പട്ടിക ജാതിക്കാരിയായ അമ്പിളിയെ നിയോഗിച്ചതില്‍ മറ്റു വനിതാ അംഗങ്ങള്‍ക്കുള്ള എതിര്‍പ്പാണ് പ്രശ്നങ്ങള്‍ക്കു കാരണമെന്ന് കോണ്‍ഗ്രസ്, ബി.ജെ.പി അംഗങ്ങള്‍ ആരോപിക്കുന്നു.
പ്രശ്നം രൂക്ഷമായതോടെ പ്രസിഡന്റ് രാജിവെക്കാന്‍ ഒരുങ്ങിയതാണ് പാര്‍ട്ടി നേതൃത്വത്തിനു തലവേദനയാകുന്നത്.
കോണ്‍ഗ്രസിനും സി.പി.എമ്മിനും ഏഴുവീതം അംഗങ്ങളുള്ള ഭരണസമിതിയില്‍ നറുക്കെടുപ്പിലൂടെയാണ് പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.
ബി.ജെ.പി അംഗം ആരെയും പിന്തുണക്കാതെ നില്‍ക്കുകയായിരുന്നു. ഇതിനിടയില്‍ പ്രസിഡന്റ് രാജി വച്ചാല്‍ ഭരണം തിരിച്ചുപിടിക്കാന്‍ കഴിയുമോയെന്ന ആശങ്കയും പാര്‍ട്ടിക്കുണ്ട്.
അതുകൊണ്ട് പ്രസിഡന്റിനും മറ്റു സി.പി.എം അംഗങ്ങള്‍ക്കും പാര്‍ട്ടി താക്കീത് നല്‍കിയിരിക്കുകയാണ്.
ഭരണ സമിതി അധികാരത്തിലേറിയത് മുതല്‍ എല്‍.ഡി.എഫ് അംഗങ്ങളുടെ തര്‍ക്കം കാരണം യാതൊരുവിധ വികസന പ്രവര്‍ത്തനങ്ങളും നടന്നിട്ടില്ലെന്നും പ്രധാന പദ്ധതിയായ മിനി സിവില്‍ സ്റ്റേഷന്റെ നിര്‍മാണം ഇതുമൂലം ഉപേക്ഷിച്ച നിലയിലാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."