HOME
DETAILS

കര്‍ഷകന്റെ പണി ആയുധത്തെ വടിവാളാക്കി അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് എം.ബി രാജേഷിന്റെ പരാതി

  
backup
April 09 2019 | 17:04 PM

mb-rajesh-complaint-in-election-commission

പാലക്കാട്: തെരഞ്ഞെടുപ്പ് പ്രചാരണ വാഹനവ്യൂഹത്തില്‍ നിന്ന് വടിവാള്‍ വീണെന്ന വാര്‍ത്ത വ്യാജമാണെന്നും വാഹനത്തില്‍ നിന്ന് താഴെ വീണത് വടിവാളല്ല കര്‍ഷകന്റെ പണി ആയുധമാണെന്നുമാണ് ഇടതുപക്ഷത്തിന്റെ മറുപടി. ഇതിനെതിരേ പാലക്കാട്ടെ എല്‍ .ഡി.എഫ് സ്ഥാനാര്‍ഥി എം.ബി രാജേഷ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും പാലക്കാട് എസ്.പിക്കും പരാതിയും നല്‍കി. അപകീര്‍ത്തിപ്പെടുത്തുന്ന പ്രചാരണം നടത്തുന്നതായി കാണിച്ചാണ് ഇടതു മുന്നണി സ്ഥാനാര്‍ഥി പരാതി നല്‍കിയിരിക്കുന്നത്.

വെള്ളിയാഴ്ചയാണ് സംഭവം. വൈകുന്നേരം എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എം.ബി.രാജേഷ് ഒറ്റപ്പാലം പുലാപ്പറ്റയില്‍ പര്യടനം നടത്തുന്നതിനിടെയാണ് അദ്ദേഹത്തെ അനുഗമിച്ചിരുന്നവരില്‍ ഒരാളുടെ ബൈക്കില്‍ നിന്ന് ആയുധം താഴെ വീണത്. തൊട്ടു പിന്നാലെ വന്ന ബൈക്ക് യാത്രികര്‍ ആയുധം താഴെ വീണ സ്‌കൂട്ടറിന് മറ തീര്‍ക്കുകയും താഴെ വീണ ആയുധം വാഹനത്തില്‍ വെച്ച് യാത്ര തുടരുകയുമായിരുന്നു.

എന്നാല്‍ ഇത് വടിവാള്‍ ആണെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. വാഹനത്തില്‍ നിന്ന് ആയുധം വീണ സംഭവം തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള പ്രവര്‍ത്തനമാണെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതിയും നല്‍കി. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ടിക്കറാം മീണ വിശദീകരണവും തേടിയിരിക്കുകയാണ്. ഇതിനിടെയാണ് ഇത് വടിവാള്‍ അല്ലെന്നും കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്ന മടവാള്‍ ആണെന്നും ഇടതു നേതൃത്വത്തിന്റെ വിശദീകരണം. നടത്തുന്നത് വ്യാജ പ്രചാരണമാണെന്ന രോപണവുമായി ഇടതുമുന്നണി സ്ഥാനാര്‍ഥി തന്നെ പരാതി നല്‍കിയിരിക്കുന്നത്. വാഴക്കുല വെട്ടി കടയില്‍ കൊടുത്തശേഷം എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തില്‍ പങ്കെടുത്ത കര്‍ഷകനെ കോണ്‍ഗ്രസും യു.ഡി.എഫും അപമാനിക്കുകയാണെന്നാണ് ഇടതുപക്ഷത്തിന്റെ ആരോപണം. മാരകായുധങ്ങളുമായി പ്രചാരണത്തിന് എത്തിയെന്ന് ആരോപിച്ച് കര്‍ഷക സമൂഹത്തെ മുഴുവനായും അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇടതുപക്ഷം ആരോപിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  an hour ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  2 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  2 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  3 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  3 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  3 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  3 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  3 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  4 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  4 hours ago