പി.എസ്.സി ഓഫിസില്‍ ഇ സംവിധാനമായി; നടപടി ക്രമങ്ങള്‍ ഇനി ദ്രുതഗതിയില്‍
കട്ടപ്പന: ഉദ്യോഗാര്‍ഥികള്‍ക്ക് പ്രയോജനപ്രദമായി പിഎസ്‌സി ഇടുക്കി ജില്ലാ ഓഫിസ് പ്രവര്‍ത്തനം ഇ-ഓഫിസ് വല്‍ക്കരിച്ചു. കട്ടപ്പനയിലുളള ജില്ലാ പി.എസ്.സി ഓഫിസില്‍ നടന്ന യോഗത്തില്‍ പി.എസ്.സി അംഗം പി കെ വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. വളരെ വേഗത്തില്‍ ഫയലുകള്‍ നീക്കി സര്‍ക്കാര്‍ ജോലിക്കായി കാത്തിരിക്കുന്ന ഉദ്യോഗാര്‍ഥികളെ സഹായിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കണമെന്നും ഇ-ഓഫിസ് പ്രാവര്‍ത്തികമാകുന്നതോടെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ സാധിക്കുമെന്നും പി.എസ്.സി അംഗം പറഞ്ഞു.
ജില്ലാ ഓഫിസര്‍ ഐ ആര്‍ ഷെരീദാ ബീഗം അധ്യക്ഷത വഹിച്ചു. അഡീഷനല്‍ സെക്രട്ടറി രാമകൃഷ്ണന്‍ ആര്‍ മുഖ്യപ്രഭാഷണം നടത്തി. സിസ്റ്റം മാനേജര്‍ അന്‍വര്‍ ഹുസൈന്‍ പദ്ധതി വിശദീകരിച്ചു. ഓഫിസിന്റെ പ്രവര്‍ത്തനം പൂര്‍ണമായും ഇന്റ്ര്‍നെറ്റ് സംവിധാനത്തിലാക്കിയതോടെ ഫയല്‍ നീക്കങ്ങള്‍ വേഗത്തിലാക്കാനും പരീക്ഷാ നടത്തിപ്പും മറ്റ് പിഎസ്‌സി നടപടിക്രമങ്ങളും ദ്രുതഗതിയില്‍ നടപ്പാക്കാനും കഴിയും. ഇതിന്റെ ഫലമായി നിയമന പ്രക്രിയകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി വേഗത്തില്‍ ലഭിക്കും. അണ്ടര്‍ സെക്രട്ടറി മെരീനാ ജോര്‍ജ്, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫിസര്‍ കെ എല്‍ സെബാസ്റ്റ്യന്‍, സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."