HOME
DETAILS
MAL
'എല്ലാം ചെയ്തത് ഞാനാണ്'; ഉത്രയെ കൊന്നത് താനാണെന്ന് പരസ്യമായി സമ്മതിച്ച് സൂരജ്
backup
July 14 2020 | 06:07 AM
കൊല്ലം: കൊല്ലം അഞ്ചലില്‍ ഭാര്യയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പരസ്യമായി കുറ്റം സമ്മതിച്ച് പ്രതി സൂരജ്. അടൂര്‍ പറക്കോട്ടെ വീട്ടില്‍ വനം വകുപ്പ് തെളിവെടുപ്പിന് കൊണ്ടുവന്നപ്പോഴാണ് ഉത്രയെ താനാണ് കൊലപ്പെടുത്തിയതെന്ന് സൂരജ് മാധ്യമങ്ങള്‍ക്കു മുമ്പില്‍ വെളിപ്പെടുത്തിയത്.
'ഞാനാണ് എല്ലാം ചെയ്തത്, വേറെ ആരുമല്ല. ഞാനാ ചെയ്തത്' - സൂരജ് കരഞ്ഞുകൊണ്ട് കുറ്റസമ്മതം നടത്തി. എന്താണ് ചെയ്യാനുള്ള കാരണം എന്ന ചോദ്യത്തിന് അങ്ങനെ ചെയ്തു എന്നു മാത്രമാണ് സൂരജ് പറഞ്ഞത്. എന്താണ് പ്രേരണ എന്ന ചോദ്യത്തിന് അങ്ങനെയൊന്നുമില്ല എന്നുമായിരുന്നു മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."