HOME
DETAILS

അമ്പലപ്പുഴ ക്ഷേത്രത്തില്‍ നിന്ന് പതക്കം കാണാതായ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

  
backup
July 11 2018 | 19:07 PM

%e0%b4%85%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b4-%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-3

അമ്പലപ്പുഴ:അമ്പലപ്പുഴ ക്ഷേത്രത്തില്‍ നിന്ന് പതക്കം കാണാതായ സംഭവത്തില്‍ ടെമ്പിള്‍ സ്‌ക്വാഡ് ഒരാളെ അറസ്റ്റു ചെയ്തു.

ഇടുക്കി പീരുമേട് ഉപ്പുതുറ ചേലക്കാടുവീട്ടില്‍ തങ്കപ്പന്‍ ആചാരിയുടെ മകന്‍ കാളിയപ്പന്‍ എന്നു വിളിക്കുന്ന വിശ്വനാഥന്‍ (57) നെയാണ് ടെമ്പിള്‍ ആന്റിതെഫ്റ്റ് സ്‌ക്വാഡ് സി.ഐ.ഡി രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.2017 മാര്‍ച്ച് മാസത്തിലെ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന ആറാട്ടു ദിവസമാണ് പതക്കം കാണാതായത്. എന്നാല്‍ അടുത്ത മാസം വിഷുദിനത്തില്‍ ക്ഷേത്രാചാരവുമായി ബന്ധപ്പെട്ട പ്രത്യേകപൂജകള്‍ക്കായി പതക്കം ഉള്‍പ്പടെയുള്ള ആഭരണങ്ങള്‍ ചാര്‍ത്തണമായിരുന്നു. വിഷുദിനത്തില്‍ പുലര്‍ച്ചെവിഗ്രഹത്തിലെ ആടയാഭരണങ്ങള്‍ക്കൊപ്പം പതക്കം കാണാനില്ലായിരുന്നു.പുലര്‍ച്ചെതദര്‍ശനെത്തിയ ഭക്തരാണ് വിഗ്രഹത്തില്‍ പതക്കം ചാര്‍ത്തിയിട്ടില്ലെന്നറിയുന്നത്.
എന്നാല്‍ ക്ഷേത്രം ജീവനക്കാര്‍ ഈ വിവരം മറച്ചുവെച്ചു.സംഭവം വിവാദമായതിനെ തുടര്‍ന്ന് മുന്‍ ഉപദേശക സമിതി സെക്രട്ടറി ഡി.സുഭാഷ്ഏപ്രില്‍ 17ന് അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കി.തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും പരാതിയുടെ അടിസ്ഥാനത്തില്‍ 2017 ഏപ്രില്‍ 20ന് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.തുടര്‍ന്ന് സി.ഐയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മധ്യമേഖലാ ഐ.ജി.പി.വിജയന്റെ നിര്‍ദ്ദേശാനുസരണം ക്രൈംബ്രാഞ്ച് അന്വേഷണ മേറ്റെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി ക്ഷേത്രത്തിലെ ഊട്ടുപുരയുടെ സമീപത്തെ കിണര്‍, തന്ത്രി മാളികക്കു സമീപത്തെ കിണറും തെക്കുഭാഗത്തെ കുളം എന്നിവ വറ്റിച്ചു പരിശോധിച്ചെങ്കിലും പതക്കം കണ്ടെത്താനായില്ല. അന്വേഷണം പുരോഗമിക്കുന്നതിനിടെ ക്ഷേത്രാംഗണത്തിലെ രണ്ടു കാണിക്കവഞ്ചികളില്‍ നിന്നായി പത്രത്തില്‍ പൊതിഞ്ഞ നിലയില്‍ മെയ് 20ന് പതക്കം കണ്ടെത്തുകയായിരുന്നു. രൂപമാറ്റം വരുത്തിയ നിലയിലായിരുന്നു ഇവ കണ്ടെത്തിയത്.സംഭവത്തെ തുടര്‍ന്ന് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണമെന്ന ആവശ്യവുമായി സംയുക്ത കര്‍മ്മ സമിതി ഹൈക്കോടതിയെ സമീപിച്ചു.ഹര്‍ജി പരിഗണിച്ച ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുകയായിരുന്നു.


ഇതോടെ നവമ്പര്‍ 20 ന് സ്‌പെഷ്യല്‍ ആന്റി തെഫ്റ്റ് സ്‌ക്വാഡ് അന്വേഷണ ചുമതല ഏറ്റെടുത്തു.സംഭവവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ അറസ്റ്റിലായ വിശ്വനാഥനും, ക്ഷേത്രം മേല്‍ശാന്തിമാര്‍, ജീവനക്കാര്‍ ഉള്‍പ്പടെ 50 ഓളം പേരെ ചോദ്യം ചെയ്തിരുന്നു.ഇതിനിടെയാണ് ക്ഷേത്രത്തിനു സമീപത്തെ പാര്‍ക്കിംഗ് സ്ഥലത്തു നിന്നും ആണ് വിശ്വനാഥനെ അറസ്റ്റു ചെയ്തത്.7 വര്‍ഷത്തോളമായി ക്ഷേത്രത്തിലെ അന്തേവാസിയായി കഴിയുന്ന ഇയാള്‍ ഇവിടെ എത്തുന്ന ഭക്തര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തു നല്‍കിയും, ഉപദേശക സമിതി ഏല്‍പ്പിക്കുന്ന ജോലികള്‍ ചെയ്തുമാണ് കഴിയുന്നത്.
ശ്രീ കോവിലിലെപൂജകള്‍ കഴിഞ്ഞ് പുറം തള്ളുന്ന പുഷ്പങ്ങളും, മാലകളും ഉപേക്ഷിക്കുന്നത് ആനക്കൊട്ടിലിനു സമീപത്തെ കുഴിയിലാണ്.ഇവിടെ സ്ഥിരമായി പരിശോധന നടത്തുന്ന വിശ്വനാഥന് മാലിന്യങ്ങള്‍ക്കൊപ്പം നാണയതൊട്ടുകളും, ചെറിയ സ്വര്‍ണം, വെള്ളി, ചെമ്പ് ആഭരണങ്ങള്‍ ലഭിക്കാറുണ്ട്. ഇവ വിറ്റാണ് വിശ്വനാഥന്‍ കഴിഞ്ഞിരുന്നത്.ആറാട്ടിന് ശേഷമുള്ള ദിവസം പുലര്‍ച്ചെ കുഴി പരിശോധിക്കുന്നതിനിടെ പതക്കം കൈവശം ലഭിക്കുകയായിരുന്നെന്ന് അന്വേഷണ തലവന്‍ രാജേഷ് പറഞ്ഞു. മുക്കുപണ്ടമാണെന്നു കരുതിയ പതക്കം മറ്റ് മാലിന്യങ്ങള്‍ക്കൊപ്പമിട്ട് കത്തിക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് ഇതു മാറ്റി കല്ലുപയോഗിച്ച് ഇടിച്ചു പൊട്ടിച്ചു.പിന്നീട് ഇയ്യാള്‍ അന്തിയുറങ്ങുന്ന അയ്യപ്പഭക്തസംഘം ഓഫീസിലെ വാതിലിന് മുകളില്‍ ഒളിപ്പിച്ചു.
ഇതിനിടെ ഇടിച്ചു പൊട്ടിച്ചതില്‍ നിന്നൊരു ഭാഗം സമീപത്തെ സ്വര്‍ണ പണിക്കാരന് വിറ്റ് 1500 രൂപ വാങ്ങി.പിന്നീട് പോലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും, സംഭവം വിവാദമാകുകയും ക്ഷേത്രത്തിലെ ജീവനക്കാരെ ഉള്‍പ്പടെ ചോദ്യം ചെയ്തപ്പോഴാണ് തനിക്ക് കിട്ടിയത് പതക്ക മാണെന്ന് തിരിച്ചറിഞ്ഞത്.ഈ സമയം നഞ്ഞ തുണി ഉപയോഗിച്ചു തുടച്ചപ്പോള്‍ സ്വര്‍ണമാണെന്ന് തിരിച്ചറിഞ്ഞതായി ഇയ്യാള്‍ അന്വേഷണ സംഘത്തോടു പറഞ്ഞു.


ഇതിനിടെ ഏപ്രില്‍ 28 ന് അമ്പലപ്പുഴയില്‍ നടന്ന ഭാഗവതസത്രം വേദിയില്‍ അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ എത്തിയത്.സംസാരിക്കുന്നതിനിടെ പതക്കം കൈവശം കിട്ടിയ വരുണ്ടെങ്കില്‍ അത് കാണിക്കവഞ്ചിയിലോ ക്ഷേത്ര പരിസരത്തോ വെക്കണമെന്നും, അതിന്മേല്‍ കേസെടുക്കില്ലെന്നും പറഞ്ഞിരുന്നു.
ഇതെ തുടര്‍ന്ന് രണ്ടു കാണിക്കവഞ്ചികളിലായി പതക്കം നിക്ഷേപിക്കുകയായിരുന്നെന്നും വിശ്വനാഥന്‍ പറഞ്ഞു.വര്‍ഷങ്ങളായി ഭാര്യയെയും മകളെയുമുപേക്ഷിച്ച് അമ്പലപ്പുഴയിലെത്തിയ വിശ്വനാഥനെ അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു. നൂറ്റാണ്ടുകള്‍ പഴക്കമുള്ളഅമൂല്യമായ നവരത്‌നകല്ലുകള്‍ പതിച്ച സ്വര്‍ണ പതക്കത്തിന് 60 ഗ്രാം തൂക്കമാണ് ഉള്ളത്. ഇതില്‍ 56 ഗ്രാം ആണ് കാണിക്കവഞ്ചികളില്‍ നിന്നും തിരികെ ലഭിച്ചത്.
ഇതില്‍ നിന്നും നഷ്ടമായ നാലു ഗ്രാം തൂക്കം കൂടി കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും സി.ഐ.രാജേഷ് പറഞ്ഞു.എസ്.ഐമാരായ വിജയന്‍ ,ഫസലുദ്ദീന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ വിനോദ് ,രഞ്ജിത്, വനിതാ പൊലിസ് കോണ്‍സ്റ്റബിള്‍ ഷീബ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago
No Image

അഞ്ചാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍  ഡിസംബര്‍ 12 മുതല്‍ 21 വരെ

qatar
  •  a month ago
No Image

വാളയാറില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു; പന്നി കെണിയില്‍പ്പെട്ടെന്ന് സംശയം

Kerala
  •  a month ago
No Image

മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയ എസ്ഐക്ക് സസ്പെൻഷൻ

Kerala
  •  a month ago
No Image

ഗസ്സയില്‍ ഇസ്‌റാഈല്‍ തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടി, ഇപ്പോള്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സമയം; ബ്ലിങ്കെന്‍

uae
  •  a month ago