സൗമ്യ വധക്കേസ് സുപ്രിം കോടതിയുടെ ആറംഗ ബെഞ്ചിലേക്ക് മാറ്റി
ന്യൂഡല്‍ഹി:സൗമ്യ വധക്കേസില്‍ സര്‍ക്കാര്‍ നല്കിയ തിരുത്തല്‍ ഹരജി സുപ്രിം കോടതിയുടെ ആറംഗ ബെഞ്ചിലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് ജെ എസ് കെഹാറിന്റെ നേതൃത്വത്തിലുള്ള ആറംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക.
മുതിര്‍ന്ന ജഡ്ജിമാരായ ദീപക് മിശ്രയും ജെ.ചലമേശ്വറുമാണ് ബെഞ്ചിലുണ്ടാവുക. നേരത്തേ കേസ് പരിഗണിച്ചിരുന്ന മൂന്ന് ജഡ്ജിമാരും ബെഞ്ചിലുണ്ടാകും തിരുത്തല്‍ ഹരജി സുപ്രിംകോടതി വ്യാഴാഴ്ച പരിഗണിക്കും.
സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ പുനസ്ഥാപിക്കുന്നതിനായുള്ള അവസാനവട്ട ശ്രമമായാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ തിരുത്തല്‍ ഹരജി നല്‍കിയത്. ഗോവിന്ദചാമിയ്ക്ക് വിചാരണ കോടതിയും ഹൈക്കോടതിയും വിധിച്ച വധശിക്ഷ ജീവപര്യന്തമായി സുപ്രിംകോടതി ഇളവ് ചെയ്തിരുന്നു. വിധി പുന:പരിശോധിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സൗമ്യയുടെ അമ്മയുടെയും ആവശ്യം തുറന്ന കോടതിയില്‍ വാദം കേട്ട ശേഷം കോടതി തള്ളി.
ജഡ്ജിമാര്‍ ചേമ്പറില്‍ വച്ചാണ് തിരുത്തല്‍ ഹരജി പരിഗണിക്കുക. ഹര്‍ജിയില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."