മഴക്കാല ബോധവല്‍ക്കരണം: ജില്ലയില്‍ പ്രയാണം ആരംഭിച്ചു
മലപ്പുറം: മഴക്കാല രോഗങ്ങളെ കുറിച്ച് ബോധവല്‍ക്കരണം നല്‍കുന്നതിനായി ആരോഗ്യ വകുപ്പ് ആരംഭിച്ച പ്രചാരണ വാഹനം ജില്ലയിലെത്തി. ജില്ലാ കലക്ടര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. മഴക്കാലത്ത് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ സാഹചര്യമുള്ളതിനാല്‍ എടുക്കേണ്ട മുന്‍കരുതലുകള്‍, പരിസരശുചീകരണത്തിന്റെയും കൊതുകുകളുടെ ഉറവിട നശീകരണത്തിന്റെയും ആവശ്യകത എന്നിവ ജനങ്ങളിലേക്കെത്തിക്കുന്നതിനു വേണ്ടിയാണ് പ്രചാരണവാഹനം ജില്ലയിലെത്തിയത്.
ജില്ലയില്‍ പ്രത്യേകം തയാറാക്കിയ പ്രചാരണ വാഹനമായ ബോധനവണ്ടിയും ഇന്നു മുതല്‍ ബോധവല്‍ക്കരണം തുടങ്ങും.
പൊതുജനാരോഗ്യ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യവുമായി പ്രചാരണവാഹനം ജില്ലയില്‍ സ്‌കൂളുകളില്‍ ബോധവല്‍ക്കരണം നടത്തും.
ഡി.എം.ഒ ഡോ. കെ. സക്കീന, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ. ഷിബുലാല്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ. ഇസ്മാഈല്‍, മാസ്മീഡിയ ഓഫിസര്‍ ടി.എം ഗോപാലന്‍, ആശാ കോഡിനേറ്റര്‍ ശ്രീപ്രസാദ്, ഡി.ഇ.ഐ.സി മാനേജര്‍ ദേവിദാസ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."