HOME
DETAILS

വിവാദങ്ങളില്‍ കടുത്ത അതൃപ്തി അറിയിച്ച് സി.പി.എം കേന്ദ്ര നേതൃത്വം

  
backup
July 15 2020 | 02:07 AM

%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%a6%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%85%e0%b4%a4%e0%b5%83


സ്വന്തം ലേഖകന്‍
തിരുവനന്തപുരം: രാജ്യത്ത് സി.പി.എമ്മിനും ഇടതുപക്ഷത്തിനും ആകെയുള്ള പിടിവള്ളിയായ കേരളത്തിലെ ഭരണവുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങളില്‍ കടുത്ത അതൃപ്തി അറിയിച്ച് സി.പി.എം കേന്ദ്ര നേതൃത്വം.
കഴിഞ്ഞ നാലു വര്‍ഷമായി പാര്‍ട്ടിയും സര്‍ക്കാരും രണ്ടു ദിശയില്‍ നീങ്ങിയതിന്റെ പരിണിതഫലമാണ് നിലവിലെ പ്രശ്‌നങ്ങളെന്നും സര്‍ക്കാരിനെ നിയന്ത്രിക്കുന്നതില്‍ സി.പി.എം സംസ്ഥാന നേതൃത്വത്തിനു നോട്ടപ്പിഴവ് സംഭവിച്ചുവെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അറിയിച്ചു.
കേരളത്തിലെ നിലവിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ സി.പി.ഐ ദേശീയ നേതൃത്വം കൂടി അതൃപ്തി പരോക്ഷമായി പ്രകടിപ്പിച്ച സാഹചര്യത്തില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ടു നല്‍കാന്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തോടു സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.
ഇതേ തുടര്‍ന്ന് സി.പി.എം സെക്രട്ടറിയേറ്റ് മെമ്പര്‍ എം.വി ഗോവിന്ദനോട് അടിയന്തിരമായി റിപ്പോര്‍ട്ട് തയാറാക്കാന്‍ കോടിയേരി നിര്‍ദേശം നല്‍കി. പാര്‍ട്ടിയും സര്‍ക്കാരും തമ്മില്‍ ഏകോപനമില്ലെന്നു ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് തന്നെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കു നേരിട്ടും കത്തു മുഖേനയും പരാതി നല്‍കിയിരുന്നു. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ മന്ത്രിയുടെ പരാതി പരിശോധിക്കാന്‍ ജനറല്‍ സെക്രട്ടറി കത്തിന്റെ കോപ്പിയടക്കം കേരള നേതൃത്വത്തിനു കൈമാറുകയും ചെയ്തു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റിലും സംസ്ഥാന സമിതിയിലും സ്ഥിരമായി പങ്കെടുക്കുന്ന സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പിള്ള ഈ പരാതി ഗൗരവമായി എടുത്തില്ലെന്നു മാത്രമല്ല ചര്‍ച്ചയ്ക്കു പോലും പരിഗണിച്ചില്ല. വിഷയം മെയ് ഒടുവില്‍ ചേര്‍ന്ന സി.പി.എം പോളിറ്റ്ബ്യൂറോ പരിഗണിക്കുകയും രാമചന്ദ്രന്‍പിള്ളയുടെ നിലപാടിനെതിരേ ശക്തമായ വിമര്‍ശനം ഉയരുകയും ചെയ്തു. കേരളത്തില്‍നിന്നുള്ള മറ്റൊരു പോളിറ്റ്ബ്യൂറോ അംഗം തന്നെയാണു കേരളത്തിലെ പാര്‍ട്ടി നേതൃത്വത്തോട് എല്ലാ കാലത്തും സഹാനുഭൂതി പ്രകടിപ്പിക്കുന്ന രാമചന്ദ്രന്‍പിള്ളയ്‌ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. സ്വര്‍ണക്കടത്തു കേസില്‍ ഇപ്പോള്‍ സംശയ നിഴലില്‍ നില്‍ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനെതിരെ നേരത്തേയും നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. സെക്രട്ടറിയേറ്റിനു സമീപത്തെ ഫ്‌ളാറ്റ് ശിവശങ്കര്‍ വാടകയ്‌ക്കെടുത്തതുമായി ബന്ധപ്പെട്ടു ഫ്‌ളാറ്റിനു വാടക നല്‍കിയതുമായി ബന്ധപ്പെട്ടുള്ള രസീതടക്കമുള്ള പരാതി സെക്രട്ടറിയേറ്റിലെ ഇടതുപക്ഷ യൂണിയന്‍ നേതാവ് മന്ത്രി തോമസ് ഐസകിനു നല്‍കിയിരുന്നു. ഈ പരാതി മന്ത്രി ഐസക് പാര്‍ട്ടി സെക്രട്ടറിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ല. കോടിയേരിയുടെ മകനുമായി ബന്ധപ്പെട്ടുള്ള ഒരു വിവാദം അന്ന് ഉയര്‍ന്നുവന്നതിനാല്‍ മുഖ്യമന്ത്രിയുടെ ഓഫിസ് തന്നെ ഏറെ തിരുത്തലുകള്‍ക്കു വിധേയമാകാന്‍ കാരണമായിത്തീര്‍ന്നേക്കാവുന്ന ആ പരാതി അതോടെ എ.കെ.ജി സെന്ററിലെ ചവറ്റുകുട്ടയില്‍ പെട്ടു.
ഈ പരാതി ഒരു സി.ഐ.ടി.യു നേതാവ് പിന്നീടു പലതവണ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഉന്നയിച്ചെങ്കിലും പിന്നീടു പരിഗണിക്കാമെന്നു മാത്രമായിരുന്നു കോടിയേരിയുടെ മറുപടി. ഒരു സ്ത്രീ കൂടി ഉള്‍പ്പെട്ട സ്വര്‍ണക്കടത്തു കേസ് മുഖ്യമന്ത്രിയുടെ ഓഫിസിലെ പ്രമുഖ ഉദ്യോഗസ്ഥനുമായി ബന്ധപ്പെടുത്തുമ്പോള്‍ ഉണ്ടായേക്കാവുന്ന രാഷ്ട്രീയ പ്രതിസന്ധി എങ്ങനെ മറികടക്കാനാവുമെന്ന ഗൗരവമായ ആലോചനയിലാണു സി.പി.എം കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍. മന്ത്രിതലത്തിലോ പാര്‍ട്ടി തലത്തിലോ ഒരു നേതാക്കളും ഇതുവരെ അന്വേഷണതലത്തില്‍ പെട്ടിട്ടില്ലെന്ന ആശ്വാസം പാര്‍ട്ടിയ്ക്കുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  8 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  8 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  9 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  9 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  9 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  9 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  9 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  10 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  10 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  10 hours ago