HOME
DETAILS

മുംബൈ ഭീകരാക്രമണം: ആസൂത്രകന്റെ ജാമ്യം റദ്ദാക്കണമെന്ന് പാക് അന്വേഷണ ഏജന്‍സി

  
backup
April 09 2019 | 22:04 PM

%e0%b4%ae%e0%b5%81%e0%b4%82%e0%b4%ac%e0%b5%88-%e0%b4%ad%e0%b5%80%e0%b4%95%e0%b4%b0%e0%b4%be%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3%e0%b4%82-%e0%b4%86%e0%b4%b8%e0%b5%82%e0%b4%a4%e0%b5%8d

 

ഇസ്‌ലാമാബാദ്: മുംബൈ ഭീകരാക്രമണ കേസിലെ ആസൂത്രകനും ലഷ്‌കറെ ത്വയ്ബ ഓപറേഷന്‍ കമാന്‍ഡറുമായ സഖീഉ റഹ്്മാന്‍ ലഖ്‌വിയുടെ ജാമ്യം റദ്ദാക്കണമെന്ന് പാക് അന്വേഷണ ഏജന്‍സി കോടതിയില്‍. ഫെഡറല്‍ അന്വേഷണ ഏജന്‍സി(എഫ്.ഐ.എ) ആണ് ഈ ആവശ്യമുന്നയിച്ച് ഇസ്‌ലാമാബാദ് ഹൈക്കോടതിയെ സമീപിച്ചത്. എഫ്.ഐ.എയുടെ ഹരജി പരിഗണിച്ച കോടതി ഡിവിഷന്‍ ബെഞ്ച് മുംബൈ കേസുമായി ബന്ധപ്പെട്ട രേഖകള്‍ രണ്ടാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടു.
മുംബൈ ആക്രമണ കേസ് തീവ്രവാദി വിരുദ്ധ കോടതിയില്‍ (എ.ടി.സി) നടക്കുന്നതിനാല്‍ രേഖകള്‍ ഇവിടെയാണുള്ളത്. കേസില്‍ ലഖ്‌വിക്ക് പുറമെ അബ്ദുല്‍ വാജിദ്, മസ്ഹര്‍ ഇക്ബാല്‍, ഹമദ് അമീന്‍ സാദിഖ്, ശാഹിത് ജാമില്‍ റിയാസ്, ജാമില്‍ അഹമ്മദ്, യൂനിസ് അന്‍ജും എന്നിവരാണ് വിചാരണ നേരിടുന്നത്. ഇവര്‍ക്കെതിരേ 2009ല്‍ നടന്ന മുംബൈ ആക്രമണം നടത്തല്‍, കൊലപാതക പ്രേരണ, കൊലപാതക ശ്രമം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 2014 ഡിസംബര്‍ 18നാണ് ലഖ്‌വിക്ക് എ.ടി.സി മുന്‍കൂര്‍ ജാമ്യം നല്‍കിയത്. ലഷ്‌കറെ ത്വയ്ബയുടെ പത്ത് തീവ്രവാദികളുടെ നേതൃത്വത്തില്‍ മുംബൈയില്‍ നടത്തിയ ആക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഒന്‍പത് തീവ്രവാദികളും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പരുക്കുകളോടെ രക്ഷപ്പെട്ട അജ്മല്‍ കസബിനെ ഇന്ത്യ പിന്നീട് തൂക്കിലേറ്റിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  6 minutes ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  28 minutes ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  an hour ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  an hour ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  an hour ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  an hour ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 hours ago