തെരുവ് നായകളെ ഭയന്ന് പുറത്തിറങ്ങാന്‍ കഴിയാതെ ആനക്കര നിവാസികള്‍
ആനക്കര: ആനക്കരയില്‍ തെരിവ് നായകളെ ഭയന്ന് പുറത്തിറങ്ങാന്‍ കഴിയാതെ നാട്ടുകാര്‍. മഴക്കാലമായതോടെ തെരുവു നായകളെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ്. ആനക്കര അങ്ങാടിമുതല്‍ പോട്ടൂര്‍വരെയും ആനക്കര മുതല്‍ കുമ്പിടിവരെയുളള പ്രധാന റോഡാണ് തെരുവു നായകളുടെ വാസ സ്ഥലം. ഈ റോഡിലെ കാട് പിടിച്ച് കിടക്കുന്ന സ്ഥലങ്ങളില്‍ കോഴി അവശിഷ്ടങ്ങള്‍ ഭക്ഷിക്കാനെത്തുന്ന നായകളാണ് നാട്ടുകാരെ പുറത്തിറങ്ങാന്‍ കഴിയാതാക്കുന്നത്. തൃത്താല മേഖലയില്‍ തന്നെ ഏറ്റവും കൂടുതല്‍ തെരുവുനായകളുളളത് ആനക്കര മേഖലയിലാണ്.
പാലക്കാട് ,മലപ്പുറം ജില്ലാ അതിര്‍ത്തിയിലൂടെ കടന്നു പോകുന്ന നീലിയാട് റോഡരികിലെ പാടശേഖരങ്ങളും തോടുകളുമാണ് ഇവയുടെ താവളം. പുലര്‍ച്ചെ നടക്കാനിറങ്ങുന്നവര്‍ വഴിയാത്രക്കാര്‍, പത്രവിതരണക്കാര്‍,മദ്‌റസ വിദ്യാര്‍ഥികള്‍ എന്നിവരാണ് ഇവയുടെ അക്രമണത്തിന് ഇരയാകുന്നത്. ആനക്കര, കുമ്പിടി മേഖലകളിലാണ് തെരുവു നായകള്‍ നാട്ടുകാര്‍ക്ക് ഭീഷണിയായിട്ടുളളത്. കുട്ടികളെ സ്‌കൂളിലേയ്ക്ക് പറഞ്ഞയക്കാന്‍ പോലും രക്ഷിതാക്കള്‍ ഭയക്കുന്നുണ്ട്. കുമ്പിടി മുതല്‍ ആനക്കര വരെയുളള റോഡരികില്‍ നിരവധി നായകള്‍ ഇരുചക്ര വാഹനക്കാര്‍ക്ക് ഭീഷണി ഉയര്‍ത്തുന്നുണ്ട്. വാഹനങ്ങള്‍ക്ക് പിറകെ ഓടുന്നതു മൂലം പലരും അപകടത്തില്‍പ്പെടുന്നത് നിത്യ സംഭവമായിട്ടുണ്ട്. പുതിയ പഞ്ചായത്ത് ഭരണ സമിതി നിലവില്‍വന്ന് പലവട്ടം ഈ മേഖലയിലെ തെരുവ് നായകളെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു.എന്നാല്‍ തെരുവ് നായകളെ പിടികൂടുന്നതിന് പഞ്ചായത്ത് ഭരണ സമിതി അനുകൂലമാണന്നും.
തെരുവ് നായകളെ പിടികൂടികൊല്ലുമ്പോള്‍ കൊല്ലുന്ന ഓരോ നായകള്‍ക്കും പേവിഷബാധയുണ്ടെന്ന് വെറ്റിനറി സര്‍ജന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതുണ്ടെന്നും ഇതിന് തയ്യാറാകാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നുമാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."