ചിന്നക്കട ബസ്‌ബേ ഉദ്ഘാടനത്തിനിടെ യു.ഡി.എഫ് പ്രതിഷേധത്തില്‍ സംഘര്‍ഷം
കൊല്ലം: കോര്‍പറേഷന്റെ ബസ്‌ബേ ഉദ്ഘാടന ചടങ്ങില്‍ സ്ഥലം എം.പി എന്‍.കെ പ്രേമചന്ദ്രനെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ചടങ്ങ് ബഹിഷ്‌കരിച്ച് വാ മൂടിക്കെട്ടി പുറത്തേക്കിറങ്ങിയ യു.ഡി.എഫ് കൗണ്‍സിലര്‍മാരുടെയും പ്രവര്‍ത്തകരുടെയും പ്രതിഷേധം പോലിസുമായുള്ള സംഘര്‍ഷത്തില്‍ കലാശിച്ചു. ഇന്നലെ വൈകിട്ട് ചിന്നക്കടമയില്‍ നടന്ന ഉദ്ഘാടന ചടങ്ങിലാണ് സംഭവം. ചടങ്ങ് ആരംഭിച്ചപ്പോള്‍ യു.ഡി.എഫിന്റെ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എഴുനേല്‍ക്കുകയും കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പടെയുള്ളവര്‍ വായ് മൂടിക്കെട്ടി മുദ്രാവാക്യമുയര്‍ത്തി ബഹിഷ്‌ക്കരിക്കുകയായിരുന്നു. കൗണ്‍സിലര്‍മാര്‍ ഉയര്‍ത്തിയിരുന്ന ബാനറുകളും ഫ്‌ളക്‌സ് കാര്‍ഡുകളും പൊലിസ് പിടിച്ചുവാങ്ങുകയും കൗണ്‍സിലര്‍ മീനാകുമാരി ഉള്‍പ്പെടെയുള്ള 16 യു.ഡി.എഫ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് വാനിലേക്ക് കയറ്റുകയുമായിരുന്നു.
തുടര്‍ന്ന് പ്രതിഷേധവുമായി എത്തിയ യൂത്ത് കോണ്‍ഗ്രസിന്റെയും ആര്‍.വൈ.എഫിന്റെയും പ്രവര്‍ത്തകരെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഇതിനെതിരേ യു.ഡി.എഫ് പ്രവര്‍ത്തകര്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എ.കെ ഹഫീസ്, യു.ഡി.എഫ് ചെയര്‍മാന്‍ പി.ആര്‍ പ്രതാപചന്ദ്രന്‍, ആര്‍ രമണന്‍, സുല്‍ഫിക്കര്‍ ഭൂട്ടോ, കോതേത്ത് ഭാസുരന്‍, എം.എസ് ഗോപകുമാര്‍, അനില്‍ കുമാര്‍, ഉദയ സുകുമാരന്‍, റീന സെബാസ്റ്റ്യന്‍, സെലീന, ലൈല കുമാരി, സോണിഷ, മീനുലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഈസ്റ്റ് പൊലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുകയും സ്റ്റേഷന്‍ ഉപരോധിക്കുകയും ചെയ്തു. തുടര്‍ന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി എ.സി.പി ജോര്‍ജ്ജ് കോശിയുമായി ടെലിഫോണില്‍ സംസാരിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മുന്‍ മന്ത്രി ഷിബു ബേബിജോണ്‍, ഫിലിപ്പ് കെ. തോമസ്, പി .ആര്‍ പ്രതാപചന്ദ്രന്‍ എന്നിവരും പൊലിസുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാതെ രാത്രിയോടെ വിട്ടയക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."