സഹകരണ വകുപ്പില്‍ കൂട്ട സ്ഥലംമാറ്റം; 49 അസിസ്റ്റന്റ് രജിസ്ട്രാര്‍മാരെ മാറ്റി
തിരുവനന്തപുരം: സഹകരണവകുപ്പില്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍മാരെ കൂട്ടത്തോടെ സ്ഥലംമാറ്റി. വകുപ്പിലെ 49 അസിസ്റ്റന്റ് രജിസ്ട്രാര്‍മാരെയാണ് സ്ഥലംമാറ്റി സഹകരണസംഘം അഡീഷണല്‍ രജിസ്ട്രാര്‍ ഉത്തരവിറക്കിയത്.
ഭരണപരമായ സൗകര്യം കണക്കിലെടുത്താണ് സ്ഥലംമാറ്റമെന്ന് ഉത്തരവില്‍ പറയുന്നു. നേരത്തെ, ജില്ലാ മേധാവികളടക്കം 25 പേരെ സ്ഥലംമാറ്റി ഉത്തരവിറക്കിയിരുന്നു. അതില്‍ 16 പേര്‍ക്കു സ്ഥാനക്കയറ്റത്തോടെയും ഒന്‍പതുപേരെ അല്ലാതെയുമായിരുന്നു സ്ഥലംമാറ്റിയത്. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം അസിസ്റ്റന്റ് രജിസ്ട്രാര്‍മാര്‍ക്കുള്ള സ്ഥലംമാറ്റ ഉത്തരവിറങ്ങിയത്.
സ്ഥലംമാറ്റം ലഭിച്ചവര്‍: വി.വിജയന്‍, പി. പവിത്രന്‍, ടി. മുസ്തഫ, സി.സി സുരേന്ദ്രന്‍, എ.കെ അഗസ്തി, ഡി.എച്ച് ഹരീഷ് കുമാര്‍, പി. കൃഷ്ണന്‍, എന്‍.എം ഷീജ, എസ്.കെ മോഹന്‍ദാസ്, ടി. മനോജ് കുമാര്‍, എം. ബാലചന്ദ്രന്‍, എന്‍.എം ജയദേവന്‍, കെ.ആര്‍ വാസന്തി, സി.കെ സുരേഷ്, സി. ജയചന്ദ്രന്‍, പി.പി ജയപ്രകാശ്, മേരി ഡെയ്‌സി, കെ.എം സൈനുദ്ദീന്‍, ടി. സുനില്‍കുമാര്‍, ഇ.സി അബ്ദുല്‍ ഗഫൂര്‍, ജി. സന്തോഷ് കുമാര്‍, ജാജി ലാസ്, ആര്‍. കുമാര്‍, കെ.എസ് സുചിത്ര, പി. ഷണ്‍മുഖന്‍, എസ്. ജോസി, എന്‍. നാഗരാജന്‍, കെ.ജി രാജശേഖരന്‍ നായര്‍, പി.വി ചന്ദ്രബാബു, പി.ടി കൃഷ്ണനുണ്ണി, ടി.എസ് സുധര്‍മ്മ, സി.കെ ഗീത, പി.എസ് സുപ്രിയ, കെ.ആര്‍ ജലജാമണി, കെ.ടി റീത്ത, പി.ആര്‍ ബാബുരാജ്, ടി.എസ് ലത, ബാബു വര്‍ഗീസ്, എം. അന്‍ഷാദ് , ഡി.വി ചന്ദ്രകുമാര്‍, സുഹാസ് കുമാര്‍, കെ.ജി റോയ്മാന്‍, എച്ച്. അന്‍സാരി, എന്‍. വെങ്കിടാചല ശര്‍മ, ബീന മാത്യു, ജി. അനിരുദ്ധന്‍, വി.ആര്‍ അനില്‍കുമാര്‍, ജെസ്സി കെ. അബ്രഹാം, സി.സി പുഷ്പരാജ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."