പാലക്കാടിന്റെ വികസന സ്വപ്നങ്ങള്‍ യാഥാര്‍ഥ്യത്തിലേക്ക്
ഒലവക്കോട്: പുതിയ സര്‍ക്കാരിന്റെ കന്നി ബജറ്റ് ധനമന്ത്രി നിയമസഭയില്‍ അവരിപ്പിച്ചതിനുശേഷം പാലക്കാട് ജില്ലയുടെ പദ്ധതി സ്വപ്നങ്ങള്‍ ഓരോന്നായി യാഥാര്‍ത്യമാകുന്നു. അകത്തേത്തറ നടക്കാവ് മേല്‍പ്പാലത്തിന് 25 കോടി മുതല്‍ കൊച്ചി - പാലക്കാട് വ്യവസായ ഇടനാഴിക്ക് 500 കോടിവരെയുള്ള ക്ഷേമ പദ്ധതികള്‍ ജില്ലയ്ക്ക് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കുന്നതാണ്.
ജില്ലയില്‍ നാളികേര -നെല്‍ സംസ്‌ക്കരണത്തിന് പ്രത്യേക ആഗ്രോപാര്‍ക്കുകള്‍ക്കായി രണ്ടുകോടി, പാലക്കാട് വിക്ടോറിയ കോളേജ് ഡിജിറ്റലൈസ് ചെയ്യുന്നതിന് രണ്ടുകോടി, ഐഐടികളിലെ അടിസ്ഥാന വികസനത്തിന് 7.3 കോടിയില്‍ പാലക്കാട്ട് ഐഐടിക്ക് അഞ്ചുകോടിയും നീക്കിവെച്ചിട്ടുണ്ട്. പാലക്കാട് വി.ടി.ഭട്ടതിരിപ്പാട് നവോത്ഥാന സാംസ്‌കാരിക സമുച്ചയത്തിന് 40 കോടി, ഒടുവില്‍ ഉണ്ണികൃഷ്ണന്‍ മെമ്മോറിയല്‍, കൊല്ലങ്കോട് ചെമ്പകശ്ശേരി വിശ്വന്‍ മെമ്മോറിയല്‍ എന്നിവയ്ക്ക് 25 ലക്ഷം രൂപയും നീക്കിവച്ചിരിക്കുന്നു.
പാലക്കാട് കെ.കെ.പ്രേമചന്ദ്രന്‍ മെമ്മോറിയല്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന് 25 കോടി രൂപയും പാലക്കാട് ഇന്‍ഡോര്‍ സ്‌റ്റേഡിയം, ചിറ്റൂര്‍ ഗവ.കോളജ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് എന്നിവയ്ക്കു അഞ്ചുകോടി രൂപ വീതവും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. പാലക്കാട് ജില്ലയുടെ റോഡ് വികസനത്തിന് 120 കോടിയോളം രൂപയാണ് മാറ്റിവച്ചിരിക്കുന്നത്. ഒറ്റപ്പാലം - പെരിന്തല്‍മണ്ണ. വാണിയംകുളം - വല്ലപ്പുഴ, കണ്ണനൂര്‍ - ചുങ്കമന്ദം, കണ്ണാടി - പന്നിക്കോട് (കുനിശേരി വഴി), ശ്രീകൃഷ്ണപുരം- മുറയങ്കണ്ണി ചേതള്ളൂര്‍, റോഡുകള്‍ക്ക് പത്തുകോടി വീതം നീക്കിവച്ചിരിക്കുന്നത് ഇവയില്‍ ചിലതുമാത്രമാണ്.
കൂടാതെ 35 ഓളം മറ്റ് റോഡുകള്‍ക്കും തുക അനുവദിച്ചിട്ടുണ്ട്. ഒറ്റപ്പാലം ബൈപാസിന് 15 കോടിയും വകയിരുത്തിയിരിക്കുന്നു. പട്ടാമ്പി ബൈപാസ് - പട്ടാമ്പി ടൗണ്‍ റെയില്‍വേ അണ്ടര്‍ പാസേജിന് 10 കോടി, പട്ടാമ്പി- ചെര്‍പ്പുളശ്ശേരി റോഡിന് 10 കോടി, വാടാനാംകുറുശ്ശി റെയില്‍വേ മേല്‍പ്പാലത്തിന് 10 കോടി എന്നിവയും അനുവദിച്ചു.
ഓറിയന്റല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പെരുമുടിയൂര്‍ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ഒന്നരകോടി. ഈസ്റ്റ് ഒറ്റപ്പാലം, കണ്ണിംപ്പുറം പാലങ്ങള്‍ക്ക് 25 കോടി, മായന്നൂര്‍ - കുത്താംപുള്ളി പാലത്തിന് 15 കോടി, ഓടന്നൂര്‍ പാലത്തിന് 15 കോടി അനുവദിച്ചിരിക്കുന്നു. മാലിന്യ - സംസ്‌ക്കരണ സങ്കേതങ്ങള്‍ കൂടുതല്‍ വികസിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും മുണ്ടൂര്‍ ഐ.ആര്‍.ടി.സിക്ക് 50 ലക്ഷം അനുവദിക്കുന്നതായും മന്ത്രി ഐസക് പ്രഖ്യാപിച്ചു.
അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന വെളിച്ചെണ്ണയുടെ അഞ്ച് ശതമാനം ഇറക്കുമതി തീരുവ നാളികേര കര്‍ഷകര്‍ക്ക് സബ്‌സിഡി നല്‍കാന്‍ ഉപയോഗിക്കും തുടങ്ങിയവയും പാലക്കാട് ജില്ലക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു. ഷൊര്‍ണൂര്‍ നഗരസഭയ്ക്ക് സമഗ്ര പാക്കേജ്, താലൂക്ക് ആശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റ്, പാലക്കാട് ലൈഫ് എന്‍ജിനിയറിങ് പാര്‍ക്ക് നവീകരണം, കൊഴിഞ്ഞാമ്പാറ, നെന്മാറ പഞ്ചായത്തുകളില്‍ കുടിവെള്ള ലൈന്‍ പൂര്‍ത്തിയാക്കല്‍, പാലക്കാട് എക്‌സൈസ് ടവര്‍, ചിറ്റൂരിലും തിരുമിറ്റക്കോടും സ്‌പോര്‍ട്‌സ് സ്‌റ്റേഡിയം, പാലക്കാട് കോടതി സമുച്ചയം, വാളയാര്‍ ചെക്ക്‌പോസ്റ്റ് നവീകരണം, കൊപ്പം, അട്ടപ്പാടി, പുതൂര്‍ എന്നവിടങ്ങളില്‍ പുതിയ പൊലിസ് സ്‌റ്റേഷന്‍, കോങ്ങാട് ഫയര്‍സ്‌റ്റേഷന്‍ എന്നിവയും പ്രഖ്യാപനത്തിലുണ്ട്.
പത്തിരിപ്പാല കോങ്ങാട് റോഡ് ആറ് കോടി, എം.ഡി.രാമനാഥന്‍ സ്മാരകം 50 ലക്ഷം, ചെമ്പകശ്ശേരി വിശ്വന്‍ സ്മാരകം 25 ലക്ഷം, തെന്നിലാപുരം പാലം പത്ത് കോടി, മലമ്പുഴ റിങ്‌റോഡ് പാലം പത്ത് കോടി, കൊടുവായൂര്‍ ബൈപാസ് പത്ത് കോടി, പഴമ്പാലക്കോട് പാണ്ടിക്കോട് കോടത്തൂര്‍ പാലം റോഡ് പത്ത് കോടി, നെന്മാറ ബൈപാസ് 15 കോടി എന്നിവയും പ്രഖ്യാപിച്ചതില്‍പെടുന്നു. പാലക്കാട് നഗരത്തിലെ ഗാതാഗതക്കരുക്കിന് ശാശ്വത പരിഹാരം കാണാനുള്ള ബൈപാസ് റോഡുകളെകുറിച്ച് ബജറ്റില്‍ പരാമര്‍ശമില്ല.
എന്നാല്‍ ബൈപാസ് റോഡുകള്‍ക്ക് കഴിഞ്ഞ സര്‍ക്കാര്‍ ടോക്കണ്‍ തുക നീക്കിവച്ച സാഹചര്യത്തില്‍ പൊതുമരാമത്ത് വകുപ്പില്‍ നിന്നും ഫണ്ട് അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു.
മാത്തൂര്‍ - ചുങ്കമന്ദം, കിണാശ്ശേരി - പുതുനഗരം, കണ്ണാടി- പന്നിക്കോട് റോഡുകള്‍ക്ക് പത്തുകോടി രൂപം വീതം നീക്കിവെച്ചത് സന്തോഷകരമാണെന്നും ഷാഫി പ്രതികരിച്ചു. പിരായിരി - മാത്തൂര്‍ സമഗ്രകുടിവെള്ള പദ്ധതിക്കു ഫണ്ട് അനുവദിച്ചില്ല. എല്ലാ പഞ്ചയത്തുകളിലും മിനി സ്‌റ്റേഡിയം നിര്‍മിക്കുമെന്ന പ്രഖ്യാപനവും പാലക്കാടിന്റെ കായികലോകം പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്.

.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."