മൂടിക്കെട്ടാതെ കുപ്പിവെള്ളം കൊണ്ടുപോയ വാഹനങ്ങള്‍ക്കെതിരേ നടപടി
കാക്കനാട്: മൂടിക്കെട്ടാതെ കുപ്പിവെളളം കൊണ്ടുപോയ വാഹനങ്ങള്‍ക്കെതിരേ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. മോട്ടോര്‍ വാഹന ചട്ടം 138 ബി പ്രകാരം സിറ്റിയിലും പരിസര പ്രദേശങ്ങളിലും നിയമ ലംഘനം നടത്തിയ 12 വാഹനങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്. പിഴ ഈടാക്കുകുകയും തുടര്‍ന്ന് പിക്കപ്പ് വാഹനങ്ങള്‍ നിയമാനുസൃതം മൂടിക്കെട്ടിയ ശേഷമാണ് വിട്ടയച്ചത്.
ഒരു തവണ മാത്രം ഉപയോഗിക്കാന്‍ സാധിക്കുന്ന പ്ലാസ്റ്റിക് കുപ്പികളില്‍ നിറക്കുന്ന വെള്ളത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏറ്റ് ചൂടാകുമ്പോള്‍ പ്ലാസ്റ്റിക്കില്‍ നിന്നും രാസപദാര്‍ത്ഥങ്ങള്‍ വെള്ളത്തില്‍ കലരുന്നതിനാല്‍ വെള്ളം കുടിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കരുതെന്ന് നിര്‍മാതാക്കള്‍ തന്നെ കുപ്പിവെള്ളത്തിന്റെ പുറത്ത് മുന്നറിയിപ്പ് പ്രദര്‍ശിപ്പിച്ചിട്ടും ചട്ടലംഘനം നടത്തുന്ന വാഹനങ്ങള്‍ക്കെതിരേ പരിശോധന തുടരുമെന്ന് എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ കെ.മനോജ് കുമാര്‍ അറിയിച്ചു.
മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍.കെ ദീപു, എ.എം.വി.ഐമാരായ പി.ബിജു,കമല്‍ ബാബു,വി.എല്‍ നെവിന് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."