രക്തദാന ക്യാംപ് നടത്തി
തൃശൂര്‍: ജില്ലാ ഭരണകൂടവും തൃശൂര്‍ ടൗണ്‍ ലയണ്‍സ് ക്ലബും സംയുക്തമായി തൃശൂര്‍ സിവില്‍ സ്റ്റേഷനില്‍ സംഘടിപ്പിച്ച രക്തദാന ക്യാംപ് ജില്ലാ കലക്ടര്‍ വി.രതീശന്‍ ഉദ്ഘാടനം ചെയ്തു. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ലയണ്‍സ് ജില്ലാ പ്രസിഡന്റ് കെ.ബി അശോക് കുമാര്‍ അധ്യക്ഷനായി. കണ്‍വീനര്‍ പി.എസ് ഉണ്ണികൃഷ്ണന്‍ പദ്ധതി വിശദീകരിച്ചു. ശേഖരിച്ച് ഐ.എം.എ രക്തബാങ്കിന് കൈമാറുന്ന രക്തം ബി.പി.എല്‍ വിഭാഗക്കാര്‍ക്ക് സൗജന്യമായി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
മുന്‍ ആരോഗ്യ വകുപ്പ് അഡീഡഷണല്‍ ഡയറക്ടര്‍ ഡോ. വി.കെ ഗോപിനാഥിനെ യോഗത്തില്‍ ആദരിച്ചു. എ.ഡി.എം സി.കെ. അനന്തകൃഷ്ണന്‍ സ്വാഗതവും ലയണ്‍സ് ക്ലബ് അംഗം ബെന്നി പി. ഇമ്മട്ടി നന്ദിയും പറഞ്ഞു. സിവില്‍ സ്റ്റേഷനിലെ നിരവധി ജീവനക്കാര്‍ മൊബൈല്‍ ലാബിലെത്തി നല്‍കി. 38 ലക്ഷം രൂപ ചെലവഴിച്ച് ലയണ്‍സ് ക്ലബ് സജമാക്കിയിട്ടുളള മൊബൈല്‍ ലാബിലാണ് ദാതാക്കളില്‍ നിന്ന് രക്തം സ്വീകരിച്ചത്.
ഒരേ സമയം നാലു പേരില്‍ നിന്ന് രക്തം ശേഖരിക്കാനുളള സംവിധാനമാണ് മൊബൈല്‍ ലാബിലുളളത്. ലയണ്‍സിന്റെ ഇത്തരത്തിലുളള പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് ക്യാംപ് ഉദ്ഘാടനം ചെയ്ത ജില്ലാ കലക്ടര്‍ പറഞ്ഞു. ദാതാവിനെ പരിശോധിക്കാനും രക്തം പൂര്‍ണ സുരക്ഷയോടെ ശീതീകരിച്ച് സൂക്ഷിക്കാനുളള സംവിധാനവും ലാബിലുണ്ട്. രക്തദാനത്തിന് ശേഷം ദാതാവിന് വിശ്രമിക്കാനുളള സൗകര്യങ്ങളും സജമാക്കിയാണ് ലാബ് ഒരുക്കിയിട്ടുളളത്. തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളില്‍ മൊബൈല്‍ ലാബ് പര്യടനം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."