2022 ഫിഫ ലോകകപ്പ്: ഖത്തര്‍ റെഡി, നവംബര്‍ 21ന് കിക്കോഫ്
ദോഹ: 2022ലെ ഖത്തര്‍ ലോകകപ്പ് ഫുട്ബോളിനുള്ള തീയതികള്‍ തീരുമാനമായി. 2022 നവംബര്‍, ഡിസംബര്‍ മാസത്തിലായിരിക്കും ലോകകപ്പ് നടക്കുക. നവംബര്‍ 21നാണ് കിക്കോഫ്. ഡിസംബര്‍ 18ന് ഫൈനലും നടക്കും. 80,000 പേര്‍ക്ക് ഒരുമിച്ചിരുന്ന് കളി കാണാന്‍ കഴിയുന്ന ലുസൈല്‍ സ്റ്റേഡിയമാകും ഫൈനലിന് വേദിയാവുക. ഒരു ദിവസം നാലു മത്സരങ്ങള്‍ നടക്കുന്ന രീതിയിലാകും ഗ്രൂപ്പ് മത്സരങ്ങള്‍ നടക്കുക.
ഇന്ത്യന്‍ സമയം ഉച്ചക്ക് 3.30, വൈകീട്ട് 6.30, രാത്രി 9.30, രാത്രി 12.30 എന്നീ സമയത്താണ് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ നടക്കുന്നത്. പ്രീ ക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ രാത്രി 8.30, രാത്രി 12.30, സെമി ഫൈനല്‍ രാത്രി 12.30, ഫൈനല്‍ രാത്രി 8.30 എന്നീ സമയത്തായിരിക്കും നടക്കുക. എട്ട് സ്റ്റേഡിയങ്ങളാണ് ലോകകപ്പിന് ആതിഥ്യം വഹിക്കുന്നത്. ഈ എട്ടു സ്റ്റേഡിയങ്ങളിലേക്കും വിമാനം ഇല്ലാതെ യാത്ര ചെയ്യാം എന്നത് ടീമുകള്‍ക്കും കാണികള്‍ക്കും കൂടുതല്‍ സുരക്ഷ ഉറപ്പു നല്കുന്നു എന്ന് ലോകകപ്പ് അധികൃതര്‍ പറയുന്നു. നവംബറില്‍ ലോകകപ്പ് നടക്കുന്നത് കൊ@ണ്ട് തന്നെ 2022ലെ ക്ലബ് ഫുട്ബോള്‍ സീസണില്‍ വലിയ മാറ്റങ്ങള്‍ വരുത്തേണ്ടി വരും. നവംബര്‍ 21ന് അല്‍ബയ്ത് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."