HOME
DETAILS

ഗതാഗതം വഴിമുട്ടി കൂരിക്കുഴി ആശുപത്രി റോഡ്

  
backup
April 25 2017 | 20:04 PM

%e0%b4%97%e0%b4%a4%e0%b4%be%e0%b4%97%e0%b4%a4%e0%b4%82-%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%ae%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%95%e0%b5%82%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95



കയ്പമംഗലം: ഏറെ തിരക്കുള്ള കൂരിക്കുഴി ആശുപത്രി റോഡ് യാത്ര ചെയ്യാന്‍ കഴിയാത്ത വിധം ദുര്‍ഘടമായതോടെ ഇതുവഴിയുള്ള ജനങ്ങളുടെ ഗതാഗതം വഴിമുട്ടി. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറ് കണക്കിന് വാഹനങ്ങളാണ് ദിനംപ്രതി കയ്പമംഗലം പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് പൊട്ടിപ്പൊളിഞ്ഞ ഈ ദുര്‍ഘട പാതയിലൂടെ യാത്ര ചെയ്യുന്നത്.
വയോധികരടമുള്ള രോഗികള്‍ വളരെ പ്രയാസം സഹിച്ചാണ് ചികിത്സക്കായി ആശുപത്രിയില്‍ എത്തിച്ചേരുന്നത്. തകര്‍ന്നു കിടക്കുന്ന റോഡിലൂടെ കാല്‍നടയായി പോലും സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അത്യാവശ്യ ഘട്ടങ്ങളില്‍ രോഗികളെ പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കേണ്ട ഒരു അവസ്ഥയുണ്ടായാല്‍ റോഡിന്റെ ശോചനീയാവസ്ഥ മൂലം സാധിക്കാത്ത സന്ദര്‍ഭങ്ങളുണ്ടാവാറുണ്ടെന്നും നാട്ടുകാര്‍ പരിതപിക്കുന്നു.
പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിലൂടെ സഞ്ചരിക്കാന്‍ ഒട്ടോറിക്ഷള്‍ ലഭിക്കാനും ചില സമയങ്ങളില്‍ പ്രയാസപ്പെടുന്നതോടെ ജനങ്ങളുടെ ദുരിതം ഇരട്ടിയാവും. ആശുപത്രി റോഡിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണണമെന്ന നാട്ടുകാരുടെ മുറവിളി അധികാരികള്‍ ചെവി കൊള്ളാറില്ല എന്നതാണ് വാസ്തവം. വര്‍ഷക്കാലം ആരംഭിക്കുന്നതിന് മുന്‍പ് റോഡിന്റെ പുനരുദ്ധാരണം നടത്തിയില്ലെങ്കില്‍ അത് റോഡിന്റെ ദുരിതാവസ്ഥ വര്‍ദ്ധിക്കാന്‍ ഇടയാക്കും. ഇതോടെ ഇതുവഴിയുള്ള സഞ്ചാരം ഉപേക്ഷിക്കാന്‍ വാഹന ഉടമകള്‍ നിര്‍ബന്ധിതരാകും.
ഇതിനെ തുടര്‍ന്ന് കയ്പമംഗലം ഗ്രാമപഞ്ചായത്തിലെ ഏക ആശാകേന്ദ്രമായ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് എത്തിപ്പെടാന്‍ കഴിയാതെ ജനങ്ങള്‍ ആവശ്യമായ ചികിത്സ ലഭിക്കാന്‍ കിലോമീറ്ററുകള്‍ താണ്ടി മറ്റു ആരോഗ്യ കേന്ദങ്ങളെ ആശ്രയിക്കേണ്ടി വരും. ആയതിനാല്‍ എത്രയും വേഗം തകര്‍ന്നു കിടക്കുന്ന റോഡ് ടാറിംഗ് നടത്തി സഞ്ചാര യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൂരിക്കുഴി ആശുപത്രി റോഡിന്റെ ശോചനീയാവസ്ഥയെ കുറിച്ച് സംസാരിക്കുമ്പോള്‍ നാട്ടുകാര്‍ക്ക് ഒന്നേ ചോദിക്കാനൊള്ളൂ. ഈ റോഡ് എന്ന് നന്നാവും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  an hour ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 hours ago