കൃഷി നാശം: നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് കര്‍ഷക കോണ്‍ഗ്രസ്
തൃശൂര്‍: ജില്ലയില്‍ വരള്‍ച്ചമൂലം 500ഏക്കര്‍ നെല്‍കൃഷി നശിക്കുകയും ഒരുകോടിയിലേറെ നഷ്ടവുമുണ്ടായിട്ടും നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ നടപടിയെടുക്കാത്തതില്‍ കര്‍ഷക കോണ്‍ഗ്രസ് പ്രതിഷേധിച്ചു. വരള്‍ച്ചമൂലം നെല്ല് ഉത്പാദനം പകുതിയിലേറെ കുറഞ്ഞു. നെല്ല് കൊയ്യാതെ പാടത്ത് കിടക്കുകയാണ്. എന്നാല്‍ ഈ ദയനീയാവസ്ഥ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ജില്ലാ പ്രസിഡന്റ് പി.എ ബാലന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കൃഷിയിറക്കാനായി വാങ്ങിയ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളണമെന്നും സംഭരണ വില 30 രൂപയാക്കി ഉയര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൃഷി ആവശ്യത്തിനായി വെങ്കിടങ്ങ് പുല്ല റോഡ് സഞ്ചാരയോഗ്യമാക്കുക, കൃഷിക്ക് വെള്ളം കിട്ടുന്നതിനായി കോള്‍ മേഖലയിലെ ചാലുകള്‍ വൃത്തിയാക്കുക, അരിമ്പൂരിലെ കോംകോയില്‍ കിടക്കുന്ന കൊയ്തുമെതി യന്ത്രങ്ങളും ട്രില്ലറുകളും കര്‍ഷകര്‍ക്ക് ഉപയുക്തമാക്കുക, ബണ്ട്‌കെട്ടല്‍ ജോലികള്‍ പൂര്‍ത്തിയാക്കുക എന്നീ ആവശ്യങ്ങളും കര്‍ഷക കോണ്‍ഗ്രസ് ഉന്നയിച്ചു. കൃഷി അനുബന്ധപ്രവര്‍ത്തനങ്ങള്‍ സംയബന്ധിതമായി നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഹര്‍ജി നല്‍കും. ഓരോ പഞ്ചായത്തിലും 250പേരടങ്ങുന്ന കര്‍ഷക സേന രൂപവത്കരിക്കാന്‍ തീരുമാനിച്ചതായും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് രവി പോലുവളപ്പില്‍, വി.പി കുഞ്ഞായി, അക്ബര്‍ അലി, പ്രസാദ് പണിക്കര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."