വിദ്യാര്‍ഥികള്‍ക്ക് പുകയില ഉല്പന്നം വിതരണം ചെയ്യുന്ന പ്രതി പിടിയില്‍
കോഴിക്കോട്: സ്കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് നിരോധിത പുകയില ഉല്പന്നങ്ങള് വില്പന നടത്തുന്നയാളെ മാറാട് പോലീസ് അറസ്റ്റ് ചെയ്തു. മോഡേണ്‍ ബസാര്‍ വലിയവളവില്‍ ഇ.കെ ഹൗസില്‍ അസ്ലം (35) എന്നയാളാണ് പൊലിസിന്റെ പിടിയിലായത്. 2000ത്തോളം ഹാന്‍സ് പാക്കറ്റുകള്‍ ഇയാളില്‍ നിന്ന ്പിടിച്ചെടുത്തു. വട്ടക്കിണര്‍, ബേപ്പൂര്‍ ഭാഗങ്ങളില്‍ വില്പനക്കായി എത്തിച്ച 2000ഓളം നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ ഇയാളില്‍ നിന്നും പൊലിസ് കണ്ടെടുത്തു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും തുച്ഛമായ വിലയ്ക്ക് വാങ്ങുന്ന ഇത്തരം നിരോധിത പുകയില ഉല്പന്നങ്ങള് നാലിരട്ടിയിലധികം വിലയ്ക്കാണ് ഇവിടെ വില്‍ക്കുന്നത്. സ്കൂള്‍ കോളജ് വിദ്യാര്‍ഥികളില്‍ ലഹരി മാഫിയ വന്‍തോതില്‍ സ്വാധീനം ചെലുത്തുന്നുവെന്ന വിവരത്തിന്റ അടിസ്ഥാനത്തില്‍ മാറാട് എസ്.ഐ കെ.എക്സ് തോമസ് നടത്തിയ രഹസ്യാന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ഉച്ചസമയത്ത് പൊലിസുണ്ടാകില്ലെന്ന ധാരണയില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും ബേപ്പൂര്‍ ഭാഗത്തേക്കും മൊത്തവിതരണത്തിനായി എത്തിച്ച നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് മാറാട് പൊലിസ് പിടിച്ചെടുത്തത്. മാറാട് എസ്.ഐ കെ.എക്സ് തോമസ്, എ.എസ്.ഐ സുഗതന്, സി.പി.ഒ മാരായ സി. അരുണ്‍കുമാര്‍, പി. സരീഷ്,ബിനോയ് സാമുവല്‍, കെ. ഷിനോജ്, സി. സുധീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. നടുവട്ടം ഗവ. സ്കൂളിനടുത്ത് വച്ചാണ് പ്രതി പിടിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."