സാധാരണക്കാരെ കൊള്ളയടിച്ച് അവധിക്കാല ട്രെയിനുകള്‍
ഒലവക്കോട്: അവധിക്കാലത്തെ തിരക്ക് പരിഗണിച്ച് ദക്ഷിണ റെയില്‍വേ കൂടുതല്‍ ട്രെയിനുകള്‍ അനുവദിച്ചു. എന്നാല്‍ അനുവദിച്ചതെല്ലാം പ്രത്യേക നിരക്ക് ട്രെയിനുകളാണ്. സാധാരണക്കാരനെ കൊള്ളയടിക്കുന്ന ഇത്തരം ട്രെയിനുകള്‍ വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഓടിക്കുന്നത്.
ആറ് ട്രെയിനുകളാണ് പാലക്കാട് വഴി അവധിക്കാലത്ത് ഓടുക. ചെന്നൈ എഗ്‌മോര്‍ - എറണാകുളം ജങ്ഷന്‍ (06033) പ്രത്യേക നിരക്കിലുള്ള സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ മെയ് 6, 13, 20, 27 തീയതികളില്‍ സര്‍വീസ് നടത്തും.
ചെന്നൈയില്‍നിന്ന് രാത്രി 10.40ന് പുറപ്പെടുന്ന ട്രെയിന്‍ അടുത്ത ദിവസം പകല്‍ 10. 45 ന് എറണാകുളത്തെത്തും. ഈ ട്രെയിനിന് എറണാകുളം ടൗണില്‍ സ്റ്റോപ്പുണ്ടാകും. എറണാകുളത്തുനിന്ന് ചെന്നൈ എഗ്‌മോറിലേക്കുള്ള ട്രെയിന്‍ (06034) മെയ് 9, 16, 23, 30 തീയതികളില്‍ രാത്രി ഏഴിന് എറണാകുളം ജങ്ഷനില്‍നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 7.30ന് ചെന്നൈയിലെത്തും. ഈ ട്രെയിനിന് പെരമ്പൂരില്‍ സ്റ്റോപ്പുണ്ടാകും.
എറണാകുളം ജങ്ഷന്‍ - രാമേശ്വരം പ്രത്യേക നിരക്ക് ട്രെയിന്‍ (06035) എറണാകുളം ജങ്ഷനില്‍നിന്ന് മെയ് 7, 14, 21, 28 തീയതികളില്‍ വൈകിട്ട് നാലിന് പുറപ്പെട്ട് അടുത്ത ദിവസം പുലര്‍ച്ചെ നാലിന് രാമേശ്വരത്തെത്തും, രാമേശ്വരം - എറണാകുളം ജങ്ഷന്‍ (06036) ട്രെയിന്‍ മെയ് 8, 15, 22, 29 തീയതികളില്‍ രാത്രി പത്തിന് രാമേശ്വരത്തുനിന്നും പുറപ്പെട്ട് അടുത്ത ദിവസം പകല്‍ 10.15ന് എറണാകുളം ജങ്ഷനിലെത്തും.
ട്രെയിനിന് പാലക്കാട് ടൗണില്‍ സ്റ്റോപ്പുണ്ടാകും. എറണാകുളത്തുനിന്ന് യശ്വന്ത് പുരിലേക്കുള്ള പ്രത്യേക നിരക്ക് ട്രെയിന്‍ (06548) മെയ് 3, 10, 17, 24, 31 തീയതികളില്‍ പകല്‍ 2.45ന് എറണാകുളത്തുനിന്ന് യാത്ര തിരിച്ച് അടുത്ത ദിവസം രാവിലെ 4.30ന് യശ്വന്ത് പുരിലെത്തും.
ചെന്നൈ സെന്‍ട്രല്‍-മഡ്ഗാവ് പ്രത്യേക നിരക്ക് ട്രെയിന്‍ (06055) മെയ് 2, 9, 16, 23, 30 തീയതികളില്‍ വൈകിട്ട് 5.30 പുറപ്പെട്ട് അടുത്ത ദിവസം വൈകിട്ട് നാലിന് മഡ്ഗാവിലെത്തും.
കോയമ്പത്തൂരില്‍നിന്ന് രാമേശ്വരത്തേക്കുള്ള പ്രത്യേക നിരക്ക് ട്രെയിന്‍ (06062) മെയ് 1, 5, 8, 12, 15, 19, 22, 26, 29 തീയതികളില്‍ രാവിലെ 8.15ന് കോയമ്പത്തൂരില്‍നിന്ന് യാത്ര തുടങ്ങി വൈകിട്ട് 6.40ന് രാമേശ്വരത്തെത്തും. രാമേശ്വരത്തുനിന്ന് കോയമ്പത്തൂരിലേക്കുള്ള ട്രെയിന്‍ (06061)2, 6, 9, 13, 16, 20, 23, 27, 30 തീയതികളില്‍ രാവിലെ എട്ടിന് യാത്ര തുടങ്ങി വൈകിട്ട് 5.30ന് കോയമ്പത്തൂരിലെത്തും.
എറണാകുളം ജങ്ഷന്‍-മുംബൈ സി.എസ്.ടി (01066) പ്രത്യേക നിരക്ക് ട്രെയിന്‍ മെയ് മൂന്നിന് രാത്രി ഒമ്പതിന് എറണാകുളത്തുനിന്ന് പുറപ്പെട്ട് അഞ്ചിന് പുലര്‍ച്ചെ 12.40ന് മുംബൈയിലെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."