മാലിന്യം നിറയുന്നു; ഒപ്പം വേനല്‍ക്കാല രോഗങ്ങളും
പാലക്കാട്: നഗരസഭയിലെ മാലിന്യത്തില്‍നിന്ന് എപ്പോള്‍ സ്വാതന്ത്ര്യംകിട്ടും എന്നതാണ് ജില്ലയിലെ പ്രധാനവിഷയം. മാസങ്ങളായി മാലിന്യ നിര്‍മാര്‍ജനവും കൊതുക് നശീകരണവും നിന്ന പ്രദേശങ്ങളില്‍ പനി വ്യാപിക്കുന്നത് കൂടുതലായിട്ടുണ്ട്. കൂടാതെ വേനല്‍ക്കാല രോഗങ്ങളും പരക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. മലിനജലം കെട്ടിനില്‍ക്കുന്ന സാഹചര്യം ഒഴിവാക്കുക വഴിമാത്രം കൊതുകിനെ നിയന്ത്രിക്കാമെന്നിരിക്കെ മാലിന്യം നീക്കംചെയ്യുന്നതുതന്നെ നിന്നുപോയിരിക്കുകയാണ്.
വേനല്‍മഴ എത്തുന്നതോടെ കെട്ടികിടക്കുന്ന മാലിന്യങ്ങള്‍ക്കിടയില്‍ ഊര്‍ന്നിറങ്ങുന്ന വെള്ളത്തിലും രോഗാണുക്കള്‍ പെറ്റുപെരുകും. പ്രതിരോധ നടപടികള്‍ക്ക് വളരെ പ്രാധാന്യമുള്ള ഈ സമയത്ത് മാലിന്യവിഷയത്തില്‍ ഒരു തീരുമാനവും ആകാത്തത് വലിയ ആശങ്കയുണ്ടാക്കുന്നു.രോഗം പരത്തുന്ന കൊതുകുകളെ നിയന്ത്രിക്കുന്നതിനായി വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. എന്നാല്‍ മാലിന്യങ്ങള്‍ നീക്കം ചെയ്ത് വെള്ളം കെട്ടിനില്‍ക്കുന്ന അവസ്ഥ പലയിടത്തും കൂടുതലായി കാണുന്നു.
ശുദ്ധജലത്തിന്റെ അഭാവവും ജലജന്യരോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. വേനല്‍ക്കാലത്തെ പകര്‍ച്ചവ്യാധി പ്രതിരോധ നടപടികള്‍ക്കും ബോധവത്കരണവും പ്രതിരോധ നടപടികളും സ്വീകരിക്കേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."