എടപ്പാള്‍ പഞ്ചായത്ത് സെക്രട്ടറിയെ വട്ടംകുളത്തേക്ക് മാറ്റി
എപ്പാള്‍: എടപ്പാള്‍ പഞ്ചായത്ത് സെക്രട്ടറിയെ വട്ടംകുളത്തേക്ക് സ്ഥലം മാറ്റി. എടപ്പാള്‍ പഞ്ചായത്ത് സെക്രട്ടറി കെ.രവീന്ദ്രനെയാണ് ഇന്നലെ വട്ടംകുളത്തേക്ക് മാറ്റിയത്. അഴിമതിക്ക് കൂട്ട് നില്ക്കാത്തതിന്റെ പേരിലാണ് പഞ്ചായത്ത് സെക്രട്ടറിയെ സ്ഥലം മാറ്റിയതെന്നാണ് ആരോപണമുയര്‍ന്നത്. എടപ്പാളിലെ പ്രമുഖ സി.പി.എം നേതാവ് ഇടപെട്ടാണ് സ്ഥലം മാറ്റിയതെന്നാണ് ആരോപണം. ഈ നേതാവിന്റെയും സഹോദരങ്ങളുടെയും പേരിലുള്ള സ്വത്തില്‍ നേതാവിന്റെ പേരില്‍ മാത്രം ഓണര്‍ഷിപ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ അത് നിയമത്തിനെതിരായതിനാല്‍ നല്കാന് കഴിയില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി നിലപാടെടുത്തു. ഇതിന്റെ പേരില്‍ കഴിഞ്ഞ ആഴ്ചയില്‍ നേതാവ് സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയിരുന്നതായും അറിയുന്നു. എന്നാല്‍ പ്രമോഷന് ലിസ്റ്റിലുണ്ടണ്ടായിരുന്ന എടപ്പാള്‍ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെ സെക്രട്ടറിയായി നിയമിച്ചുകൊണ്ടണ്ട് ഇന്നലെ ഉത്തരവെത്തി. ഇതോടെയാണ് പഞ്ചായത്ത് സെക്രട്ടറി കെ.രവീന്ദ്രനെ വട്ടംകുളത്തേക്ക് മാറ്റിയതായി അറിയുന്നത്. സംഭവത്തില്‍ മന്ത്രിയുടെ ഓഫിസ് ഇടപെട്ടാണ് സെക്രട്ടറിയെ മാറ്റിയതെന്നും ആരോപണമുണ്ടണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."