HOME
DETAILS

നാടകോത്സവത്തിന് പുതുമ പകര്‍ന്ന് ഫ്രാന്‍സിസിന്റെ ജലധാരയന്ത്രം

  
backup
April 10 2019 | 04:04 AM

%e0%b4%a8%e0%b4%be%e0%b4%9f%e0%b4%95%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%aa%e0%b5%81%e0%b4%a4%e0%b5%81%e0%b4%ae-%e0%b4%aa%e0%b4%95

എരുമപ്പെട്ടി: വേലൂര്‍ ഗ്രാമകം നാടകോത്സവത്തിന് പുതുമ പകരാന്‍ ഫ്രാന്‍സിസിന്റെ ജലധാരയന്ത്രമെത്തി.ഇത് രണ്ടാം തവണയാണ് നാടകോത്സവ കവാടത്തിന് ജലധാരയന്ത്രം ആകര്‍ഷണമാകുന്നത്.
ഗ്രാമകം 2018ലാണ് ആദ്യമായി ജലധാരയന്ത്രം ഫ്രാന്‍സിസ് അവതരിപ്പിച്ചത്. വ്യായാമത്തിലൂടെ ആരോഗ്യ സംരക്ഷണത്തിനുള്ള മാര്‍ഗം കാണികളിലേക്കെത്തിക്കുകയെന്ന ലക്ഷ്യമാണ് നാടകോത്സവത്തില്‍ യന്ത്രം പ്രദര്‍ശിപ്പിക്കാന്‍ ഫ്രാന്‍സിസിന് പ്രചോദനം നല്‍കിയത്. വൈദ്യുതി ലാഭിക്കുന്നതിനോടൊപ്പം ആരോഗ്യ സംരക്ഷണവും സാധ്യമാകുന്നുവെന്നതാണ് ഫ്രാന്‍സിസിന്റെ കണ്ടുപിടിത്തം.
യന്ത്രം ഉപയോഗിച്ച് കിണറില്‍ നിന്നും വെള്ളം പമ്പ് ചെയ്യാന്‍ കഴിയുമെന്നതും ഇതിന്റെ പ്രത്യേകതയാണ്. സൈക്കിളില്‍ ചില അനുബന്ധ ഉപകരണങ്ങള്‍ ഘടിപ്പിച്ചാണ് യന്ത്രം രൂപകല്‍പന ചെയ്തിട്ടുള്ളത്. ഇത്തവണ യന്ത്രം പ്രവര്‍ത്തിപ്പിക്കാനെത്തുന്നവര്‍ക്ക് ചലഞ്ച് കൂടി ഫ്രാന്‍സിസ് ഒരുക്കിയിട്ടുണ്ട്.
ഗ്രൗണ്ടില്‍ ഇഷ്ടികകള്‍ കൊണ്ട് നിര്‍മിച്ചിട്ടുള്ള കുളത്തില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഫൗണ്ടന് മുകളില്‍ ബോളുകള്‍ നിര്‍ത്തണമെന്നതാണ് ചലഞ്ച്. യന്ത്രം പ്രവര്‍ത്തിപ്പിച്ച് നോക്കാന്‍ ആവേശം കാണിക്കുന്ന കുട്ടികളും മുതിര്‍ന്നവരും നാടകോത്സവത്തിലെ പ്രധാന കാഴ്ചയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഊര്‍ജ സംരക്ഷണ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ഫ്രാന്‍സിസിന് ലഭിച്ചിട്ടുണ്ട്. സൈക്കിളില്‍ ഭാരത പര്യടനവും ഹിമാലയ പര്യടനവും നടത്തി ഊര്‍ജ സംരക്ഷണത്തിന്റേയും പരിസ്ഥിതി സംരക്ഷണത്തിന്റേയും സന്ദേശ വാഹകനായും സൈക്കിള്‍ ഫ്രാന്‍സിസ് അറിയപ്പെടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  4 minutes ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  29 minutes ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  36 minutes ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  43 minutes ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  an hour ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  an hour ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 hours ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  2 hours ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  2 hours ago