പരിശോധനക്കിടെ ആയുധവുമായി ബി.ജെ.പി പ്രവര്ത്തകന് പിടിയില്‍
ഇരിങ്ങാലക്കുട: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രൂപീകരിച്ചിട്ടുള്ള ഫ്ളയിങ് സ്ക്വാഡിന്റെ വാഹന പരിശോധനയ്ക്കിടയില്‍ ആയുധവുമായി ബി.ജെ.പി പ്രവര്ത്തകന് പിടിയിലായി.
ഇന്നലെ രാവിലെ എടതിരിഞ്ഞി വില്ലേജ് ഓഫിസ് പരിസരത്ത് വച്ച് നടന്ന പരിശോധനയിലാണ് പ്രചാരണ സാമഗ്രികളോടൊപ്പം കത്തിയുമായി എടതിരിഞ്ഞി മുളങ്ങില്‍ സുരേഷ് (56)പിടിയിലായത്.
ഇയാള്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന്റെ ഉള്ളില്‍ നിന്നാണ് കത്തി കണ്ടെടുത്തത് ഫ്ളയിങ് സ്ക്വാഡ് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് എം.എച്ച് ഷാജിക്കിന്റെ നേതൃത്വത്തില്‍ സി.പിഓമാരായ ഷാജു സി.എ, അനൂപ് വി.എസ്, അശോകന് എന്നിവര്‍ രാവിലെ എട്ട് മണിയോടെ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
പ്രതി ബി.ജെ.പി ബൂത്ത് പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന ആളാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സ്വയം രക്ഷയ്ക്ക് വേണ്ടിയാണ് ആയുധം കൊണ്ട് നടക്കുന്നതെന്ന് പ്രതി വെളിപ്പെടുത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കൂടുതല്‍ നടപടികള്‍ക്കായി പ്രതിയെ കാട്ടൂര്‍ പൊലിസിന് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."