HOME
DETAILS

സംസ്ഥാനബജറ്റും ദേശീയപാതാ വികസനവും

  
backup
July 17 2016 | 02:07 AM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%ac%e0%b4%9c%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%82-%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%aa%e0%b4%be%e0%b4%a4

ദേശീയപാതാവികസനം വീണ്ടും സജീവചര്‍ച്ചയായിമാറി. നാല്‍പ്പത്തഞ്ചുമീറ്റര്‍ വീതിയില്‍ത്തന്നെ പാതാവികസനം നടപ്പാക്കാനുള്ള ഒരുക്കത്തിലാണു കേന്ദ്ര,സംസ്ഥാനസര്‍ക്കാറുകള്‍. വിജ്ഞാപനമിറങ്ങുന്നതോടെ വികസനത്തിനു പ്രതികൂലമായിനില്‍ക്കുന്ന എല്ലാവില്ലേജുകളിലും ഒരേസമയം സര്‍വേനടത്താനാണു തീരുമാനം. പദ്ധതിയുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ത്തന്നെ ഇടതുസര്‍ക്കാറിന്റെ പ്രഥമബജറ്റില്‍ ഇതിലേയ്ക്ക് ഒരുരൂപപോലും നീക്കിവച്ചിട്ടില്ലെന്നതും ശ്രദ്ധിക്കേണ്ടതാണ്.

കേരളത്തില്‍ റോഡുകള്‍,പാലങ്ങള്‍ തുടങ്ങി വിവിധപദ്ധതികളുടെ സ്ഥലമെടുപ്പിന് 8000 കോടിരൂപയുടെ അടിസ്ഥാനവികസന നിക്ഷേപനിധി രൂപീകരിക്കുമെന്ന് ഒഴുക്കന്‍മട്ടില്‍ പറഞ്ഞുവെന്നല്ലാതെ ദേശീയപാതാവികസനഫണ്ടിന്റെ കാര്യത്തില്‍ ക്രിയാത്മകമായ തീരുമാനമുണ്ടായിട്ടില്ല. ഈയവസ്ഥയില്‍ സര്‍ക്കാറിന്റെ നീക്കവും അതിനെ ജീവന്‍ത്യജിച്ചും തടയുമെന്ന പാതയോരവാസികളുടെ ഉറച്ചനിലപാടും പുതിയ സാമൂഹിക,രാഷ്ട്രീയസംഘട്ടനത്തിലേക്കാണു വഴിവയ്ക്കുന്നത്.

1966 ലെ ആലോചനയുടെ ഭാഗമായി 1972ല്‍ പ്രഖ്യാപിക്കപ്പെട്ട ദേശീയപാത 17 തീരദേശംവഴിയാക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. പിന്നീട് ഫറോക്കില്‍ ചാലിയാറിനു കുറുകെ പാലംനിര്‍മ്മിച്ച് കോട്ടയ്ക്കല്‍, കുറ്റിപ്പുറംവഴി തിരിച്ചുവിട്ടു. കാസര്‍കോട്ടെ തലപ്പാടിമുതല്‍ എറണാകുളത്തെ ഇടപ്പള്ളിവരെ 430 കിലോമീറ്റര്‍ ആറുമുതല്‍ മുപ്പതുമീറ്റര്‍വരെ വീതിയില്‍ രണ്ടുവരിപ്പാതയായള്ള എന്‍. എച്ച് പതിനേഴും ഇടപ്പള്ളിമുതല്‍ ചില സ്ഥലങ്ങളില്‍ മാത്രം മുപ്പതുമീറ്റര്‍ വീതിയില്‍ നാലുവരിയായി കടന്നുപോകുന്ന എന്‍. എച്ച് നാല്‍പ്പത്തിയേഴുമാണ് കേരളത്തിന്റെ ദേശീയപാത.

ആദ്യകാലംതൊട്ടേ പാതയോരവാസികള്‍ ഇതിന്റെ വികസനത്തോടു സഹകരിച്ചിട്ടുണ്ട്. എന്നാല്‍, അന്തിമതീരുമാനമാകാതെകിടക്കുന്ന നഷ്ടപരിഹാരം, നിര്‍ദ്ദിഷ്ടവികസനം ബി.ഒ.ടി അടിസ്ഥാനത്തില്‍ സ്വകാര്യകോര്‍പ്പറേറ്റ് ഏജന്‍സിക്കു നല്‍കാനുള്ളനീക്കം, ഭാവിയില്‍ വരുത്തിവച്ചേയ്ക്കാവുന്ന സാമൂഹികസാമ്പത്തിക ബാധ്യതകള്‍, ഇതുമായിബന്ധപ്പെട്ട പാരിസ്ഥിതികപ്രശ്‌നങ്ങള്‍ എന്നിവയാണ് ഇപ്പോഴത്തെ പ്രതിരോധത്തിന്റെ കാതല്‍. സ്ഥലമേറ്റെടുക്കുന്നതിനു പുറമേ ഇരുവശങ്ങളിലുമായി അത്രതന്നെ ഭൂമി ഹൈവേ പ്രൊട്ടക്ഷന്‍ ആക്റ്റുപ്രകാരം മരവിപ്പിക്കുമെന്നതും പ്രതിഷേധത്തിനു കാരണമാണ്.

90 മീറ്ററില്‍ ആലോചിച്ച പാതവികസനം പ്രതിഷേധച്ചൂടില്‍ ക്രമേണ 45 മീറ്ററാക്കി. കേരളത്തിന്റെ പ്രത്യേകസാഹചര്യത്തില്‍ ഇതു 30 മീറ്ററില്‍ ഒതുക്കണമെന്നാണ് ആവശ്യം. മുന്‍ മുഖ്യമന്ത്രിയും അന്നത്തെ മന്ത്രിമാരും ചില മുന്‍കേന്ദ്രമന്ത്രിമാരും ഈ നിലപാടുകളോടു യോജിക്കുകയും 2014 മെയ് 15നു പുറത്തിറങ്ങിയ എല്ലാമാധ്യമങ്ങളിലും മുപ്പത് മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന ആറുവരിപ്പാതയുടെ ചിത്രംസഹിതം സര്‍ക്കാര്‍ പരസ്യംനല്‍കുകയും ചെയ്തിരുന്നു. പിന്നീട് ഈതീരുമാനം അട്ടിമറിക്കപ്പെട്ടു.

തലപ്പാടിമുതല്‍ ഇടപ്പള്ളിവരെ 45 മീറ്ററില്‍ വികസിപ്പിക്കുമ്പോള്‍ 20,000 ത്തിലേറെ കെട്ടിടങ്ങള്‍ (ഇതില്‍ എഴുപതുശതമാനവും വീടുകളാണ്) ഒഴിപ്പിക്കേണ്ടിവരുമെന്ന് എന്‍.എച്ച് അതോറിറ്റിക്കുവേണ്ടി 2006ല്‍ പഠനംനടത്തിയ അമേരിക്കന്‍ ഏജന്‍സിയായ വില്‍ബര്‍സ്മിത്ത് അസോസിയേറ്റ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതു കുറ്റിപ്പുറംമുതല്‍ ഇടപ്പള്ളിവരെയാണെങ്കില്‍ത്തന്നെ 34,155 കുടുംബങ്ങളെ നേരിട്ടു ബാധിക്കും. ഇതില്‍ 23,744 കുടുംബങ്ങളുടെ ഭൂമിയും 5,596 കുടുംബങ്ങളുടെ കെട്ടിടങ്ങളടക്കമുള്ള ഭൂമിയും കൈവശരേഖകളില്ലാത്ത 4,815 വസ്തുക്കളുമാണ്. പദ്ധതിമൂലം നേരിട്ടുബാധിക്കുന്ന 1,18,000 ആളുകള്‍ ഇത്രയും കുടുംബങ്ങളിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പരീക്ഷണാടിസ്ഥാനത്തില്‍ ദേശീയപാതാസമരസമിതി ഒരുവര്‍ഷംമുമ്പു മലപ്പുറംജില്ലയില്‍ മാത്രമെടുത്ത ജനകീയസര്‍വേയില്‍ 45 മീറ്റര്‍വീതിവികസനത്തില്‍ 23വില്ലേജുകളില്‍ നിന്നായി 25,000ത്തില്‍പ്പരമാളുകള്‍ കുടിയിറക്കപ്പെടുകയും 11,300 ലേറെപ്പേര്‍ക്കു തൊഴില്‍ നഷ്ടപ്പെടുകയുംചെയ്യുമെന്നു കണ്ടെത്തിയിരുന്നു. വീടുകളടക്കം 5618 കെട്ടിടങ്ങളും 36 ആരാധനാലയങ്ങളും എട്ടു ശ്മാശാനങ്ങളും പൊളിച്ചുനീക്കപ്പെടും. കിണറുകളും, കുളങ്ങളുമടക്കം 613 ജലസ്രോതസ്സുകള്‍ ഇല്ലാതാവും. 31,000 ചെറുതും വലുതുമായ മരങ്ങള്‍ക്കു കോടാലിവീഴും. ഇതു 30 മീറ്ററിലാണെങ്കില്‍ കുടിയിറക്കപ്പെടുന്നവര്‍ 1500, കെട്ടിടങ്ങള്‍ 500, തൊഴില്‍ നഷ്ടപ്പെടുന്നവര്‍ 1000, ജലസ്രോതസ്സുകള്‍ 130, ആരാധനാലയങ്ങള്‍ 16, ശ്മശാനം മൂന്ന് എന്നിങ്ങനെയായി ചുരുങ്ങും.

ഇടപ്പള്ളിമുതല്‍ കുറ്റിപ്പുറംവരെയും തുടര്‍ന്നു കണ്ണൂര്‍വരെയും രണ്ടുസ്‌കീമുകളിലായി 45 മീറ്റര്‍വീതിയില്‍ പാതവികസനത്തിനു വേണ്ടത് 3,150 ഏക്കര്‍ ഭൂമിയാണ്. ഇതില്‍ സര്‍ക്കാര്‍ഭൂമി കിഴിച്ച് പൊതുജനങ്ങളുടെ 2500 ഏക്കര്‍ വരും. അതിലിരിക്കുന്ന വീടുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങി 10,000ക്കണക്കിനു കെട്ടിടങ്ങള്‍ ഒഴിപ്പിക്കേണ്ടിവരും. ഇതിനു രണ്ടു റീച്ചുകളിലായി സര്‍ക്കാര്‍ അനുവദിച്ച നഷ്ടപരിഹാരം 978,26 കോടി രൂപയാണ്.

ഏറെവിപണിമൂല്യമുള്ള ദേശീയപാതയോരത്തു കമ്പോളവില കണക്കാക്കപ്പെടുമ്പോള്‍ ഏകദേശം 4000 ഏക്കര്‍ ഭൂമിക്കും, 50,000 ത്തോളം കെട്ടിടങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കാന്‍മാത്രം 35,000 ത്തിലധികംകോടി രൂപയെങ്കിലും വേണം. കെട്ടിടങ്ങള്‍ പരിഗണിക്കാതെ മുഴുവന്‍തുക ഭൂമിവിലയായി മാത്രം കണക്കാക്കിയാല്‍പോലും സെന്റിനു ശരാശരി 45,000 ത്തില്‍ത്താഴെ മാത്രമേ ആകൂ. കെട്ടിടങ്ങള്‍ക്കുള്ള നഷ്ടപരിഹാരം നീക്കിയാല്‍ ബാക്കി തുകവച്ചു 20,000 രൂപ സെന്റിന് ലഭിച്ചാലും ആദായനികുതി കിഴിച്ചാല്‍ ലഭിക്കുന്നതുക തുച്ഛമായിരിക്കും. സര്‍ക്കാര്‍ വാഗ്ദാനംനല്‍കുന്ന 978.26 കോടി രൂപ ഇതിന്റെ 5 ശതമാനംപോലുംവരില്ല. ബാക്കിയുള്ള 29,000 കോടിയിലേറെ രൂപ പാതയോരവാസികള്‍ സഹിക്കേണ്ടിവരും.

ജനങ്ങള്‍ യഥേഷ്ടമുപയോഗിച്ചുവരുന്ന ദേശീയപാത ബി.ഒ.ടി അടിസ്ഥാനത്തിലേയ്ക്കുമാറ്റുന്നതോടെ ചുങ്കപ്പാതയാവും. യാത്രാസ്വാതന്ത്ര്യം ചോദ്യംചെയ്യപ്പെടുകയും പ്രവേശനം നിശ്ചിതകേന്ദ്രങ്ങളില്‍ ഒതുക്കപ്പെടുകയുംചെയ്യും. അരി, പലവ്യഞ്ജനങ്ങള്‍ തുടങ്ങി എല്ലാവസ്തുക്കളും മറ്റുസംസ്ഥാനങ്ങളില്‍നിന്നും ഇറക്കുമതി ചെയ്യുന്ന കേരളത്തില്‍ ചരക്കുവാഹനങ്ങള്‍വരെ ചുങ്കം പരിധിയില്‍ ഉള്‍പ്പെടുന്നതിനാല്‍ ഇത് വന്‍വിലവര്‍ദ്ധനവിന് അവസരമൊരുക്കും.

പൊലീസിനെയുപയോഗിച്ച് ഒരേസമയം തുടര്‍നടപടികളുമായി മുന്നോട്ടുപോകാനാണു സര്‍ക്കാരിന്റെ തീരുമാനം. ഇരകള്‍ക്കു മാന്യമായ നഷ്ടപരിഹാരം നല്‍കാന്‍ 50,000കോടി ആവശ്യമായിരിക്കുകയും ഇക്കാര്യത്തില്‍ അന്തിമതീരുമാനമാകാതിരിക്കുകയുംചെയ്യുന്ന സ്ഥിതിക്ക് ബജറ്റില്‍ ഒരുപരാമര്‍ശം പോലുമുണ്ടായില്ലെന്നതാണു വിരോധാഭാസം. സംസ്ഥാനബജറ്റില്‍ ആറു റെയില്‍വേപദ്ധതികളേറ്റെടുക്കാന്‍ 50 കോടിയും ശബരിമല മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നതിനു 150കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. എന്നാല്‍, സാമൂഹികമായി ഏറെ എതിര്‍പ്പുകള്‍ നേരിടേണ്ടിവരുന്ന നിര്‍ദ്ദിഷ്ടപാതാപദ്ധതിക്കു ഫണ്ട് നീക്കിവെക്കാതിരുന്നത് ഏറെ സംശയത്തോടെയാണു ജനംനോക്കിക്കാണുന്നത്.

റോഡ് വീതികൂട്ടുന്നതിന് സ്ഥലം ഏറ്റെടുക്കുമ്പോള്‍ കൊച്ചി മെട്രോയ്ക്ക് അനുവദിച്ചതുപോലുള്ള നഷ്ടപരിഹാര പാക്കേജ് നടപ്പാക്കണമെന്നു മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ നിയമസഭാ ബജറ്റ്ചര്‍ച്ചയില്‍ പ്രസംഗത്തിനിടെ സൂചിപ്പിക്കുകയുണ്ടായി. പ്രസ്താവനകളല്ല പ്രവര്‍ത്തനമാണ് ഇരകള്‍ക്കാവശ്യം. ഒരുവികസനത്തെ അനുകൂലിക്കുന്നതോടൊപ്പം ഇരകളുടെ അവകാശങ്ങള്‍ നേടിക്കൊടുക്കാനുള്ള ബാധ്യത മുസ്ലിംലീഗ് അടക്കമുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ക്കും, മതിയായനഷ്ടപരിഹാര ഫണ്ട് വകയിരുത്തി ആത്മാര്‍ത്ഥത തെളിയിക്കേണ്ട ബാധ്യത സര്‍ക്കാറിനുമുണ്ട്. എന്നിട്ടേ സര്‍വ്വേ നടപടികളുമായി മുന്നോട്ടുപോകാവൂ.

അല്ലാത്തിടത്തോളം ഇരകള്‍ക്കൊരിക്കലും മതിയായ നഷ്ടപരിഹാരം ലഭിക്കുകയില്ല. 2008ലെ മൂലംപള്ളി കുടിയൊഴിപ്പിക്കല്‍ മുഖ്യഉദാഹരണം. 326 കുടുംബങ്ങളെ കുടിയൊഴിപ്പിക്കപ്പെട്ടവരില്‍ ആകര്‍ഷകമായ പാക്കേജും, കോടതി വിധിയുമൊക്കെ ഉണ്ടായിട്ടും നാല്‍പ്പത് കുടുംബങ്ങള്‍ക്കുമാത്രമാണ് മതിയായപുനരധിവാസം സാധ്യമായത്. മാത്രവുമല്ല സര്‍ക്കാര്‍ നല്‍കിയഭൂമിയുടെ തുച്ഛമായ തുകയ്ക്ക് നികുതിഒഴിവാക്കിക്കൊണ്ടുള്ള വാഗ്ദാനങ്ങളടക്കം ലംഘിക്കുകയുംചെയ്തു.

പാതവികസനം അത്യന്താപേക്ഷിതമാണെങ്കിലും ഉടുതുണിക്കു മറുതുണിയില്ലാത്ത ഏതൊരാള്‍ക്കും സ്വന്തം വീടും,കുടുംബവും തന്നെയാണ് അവരുടെ ലോകം. ഇത്തരത്തില്‍ ലക്ഷക്കണക്കിന് ആളുകള്‍ അതിജീവനത്തിനുവണ്ടി ജീവന്‍പോലുംത്യജിക്കാന്‍ തയ്യാറായിനില്‍ക്കുമ്പോള്‍ ആരോഗ്യകരമായ തീരുമാനമാണ് ജനത സര്‍ക്കാരില്‍നിന്നും പ്രതീക്ഷിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  an hour ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  4 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  4 hours ago