HOME
DETAILS
MAL
സ്വര്‍ണക്കടത്ത് ആരോപണം: എയര്‍ ഇന്ത്യ സാറ്റ്സ് മുന്‍ വൈസ് പ്രസിഡന്റ് രാജിവച്ചു
backup
July 17 2020 | 02:07 AM
തിരുവനന്തപുരം: എയര്‍ ഇന്ത്യ സാറ്റ്സ് മുന്‍ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബ് രാജിവച്ചു. ഗ്രൗണ്ട് ഹാന്‍ഡലിങ് ഏജന്‍സിയായ ഭദ്ര ഇന്റര്‍നാഷണലില്‍ നിന്നാണ് രാജിവച്ചത്.
സ്വര്‍ണക്കടത്തുകേസില്‍ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് കമ്പനി തന്നെ ആവശ്യപ്പെട്ടിട്ടാണ് ബിനോയ് രാജിവച്ചതെന്നാണ് വിവരം.
കേസില്‍ പ്രതിയായ സ്വപ്ന സുരേഷ് എയര്‍ഇന്ത്യ സാറ്റ്സില്‍ നിയമിക്കപ്പെട്ടത് ബിനോയ് ജേക്കബിന്റെ കാലത്തായിരുന്നു. സ്വപ്നയെ എയര്‍ഇന്ത്യ സാറ്റ്സില്‍ എത്തിച്ചു എന്നതിന്റെ പേരിലും സ്വര്‍ണക്കടത്തിന്റെ പേരിലും ഏറെ ആരോപണങ്ങള്‍ ബിനോയ്ക്കെതിരെ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."