HOME
DETAILS

ഇന്ത്യൻ ക്രിക്കറ്റിൽ വിൻഡീസ് വെടിക്കെട്ട്; പിറന്നത് മിന്നൽ റെക്കോർഡ്

  
Web Desk
February 22 2025 | 16:02 PM

Chinelle Henry create a new record in wpl

ബാംഗ്ലൂർ: വുമൺസ് പ്രീമിയർ ലീഗിൽ തകർപ്പൻ നേട്ടവുമായി യുപി വാരിയേഴ്സിന്റെ വെസ്റ്റ്‌ ഇൻഡീസ് താരം ചിനല്ലേ ഹെൻറി. ഡൽഹി ക്യാപിറ്റൽസിനെതിരെയുള്ള മത്സരത്തിലാണ് താരം തകർപ്പൻ ബാറ്റിംഗ് പ്രകടനത്തിലൂടെ റെക്കോർഡ് സൃഷ്ടിച്ചത്. മത്സരത്തിൽ 23 പന്തിൽ 62 റൺസ് നേടി കൊണ്ടായിരുന്നു വെസ്റ്റ് ഇൻഡീസ് താരത്തിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. 269.57 സ്ട്രൈക്ക് റേറ്റിൽ എട്ട് കൂറ്റൻ സിക്സുകളും രണ്ട് ഫോറുകളും ആണ് താരം നേടിയത്. അവസാന ഓവറുകളിൽ ഇറങ്ങി തകർത്തടിക്കുകയായിരുന്നു ഹെൻറി.  

ടൂർണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ അർദ്ധ സെഞ്ച്വറി ആണ് ഹെൻറി ഡൽഹിക്കെതിരെ നേടിയത്. വെറും 18 പന്തിൽ നിന്നായിരുന്നു ഹെൻറി ഫിഫ്റ്റി പൂർത്തിയാക്കിയത്. ഇതോടെ ഇത്ര തന്നെ പന്തിൽ നിന്നും അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയ മുംബൈ താരം സോഫിയ ഡുക്ലിയുടെ റെക്കോർഡിനൊപ്പം എത്താനും ഹെൻറിക്ക്‌ സാധിച്ചു. 2023ൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയാണ് സോഫിയ ഈ നേട്ടം സ്വന്തമാക്കിയിരുന്നത്. 

ഹെൻറിയുടെ അർദ്ധ സെഞ്ച്വറിയുടെ കരുത്തിൽ യുപി വാരിയേഴ്സ് 9 വിക്കറ്റ് നഷ്ടത്തിൽ 177 റൺസ് ആണ് അടിച്ചെടുത്തത്. ഹെൻറിക്ക് പുറമേ താഹില മഗ്രാത്ത് 23 പന്തിൽ 24 റൺസും കിരൺ നവ്ഗിരെ 20 പന്തിൽ 17 റൺസും നേടി നിർണായകമായി. ഡൽഹി ക്യാപ്പിറ്റൽസിന്റെ ബൗളിങ്ങിൽ ജെസ് ജൊനാസൻ നാലു വിക്കറ്റുകൾ നേടി മിന്നും പ്രകടനമാണ് നടത്തിയത്. മാരിസാനെ കാപ്പ്, അരുന്ധതി റെഡ്ഡി  എന്നിവർ രണ്ടു വിക്കറ്റ് വീതവും ശിഖ പാണ്ഡെ ഒരു വിക്കറ്റും നേടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേടന്റെ പാട്ടിൽ സാമൂഹിക നീതി: പിന്തുണയുമായി പുന്നല ശ്രീകുമാർ, പ്രമുഖ നടനോട് വ്യത്യസ്ത സമീപനമെന്നും ആക്ഷേപം

Kerala
  •  10 days ago
No Image

ഫുട്ബോൾ മികവിന് ആദരം: ഇതിഹാസം ഐ.എം. വിജയന് വിരമിക്കലിന്റെ തലേന്ന് സ്ഥാനക്കയറ്റം

Kerala
  •  10 days ago
No Image

വിമര്‍ശനം...വിവാദം...പിന്നാലെ വിഴിഞ്ഞം ഉദ്ഘാടന ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിച്ച് തുറമുഖ മന്ത്രി

Kerala
  •  10 days ago
No Image

എസ്എസ്എല്‍സി റിസല്‍ട്ട് മെയ് 09ന്; ജൂണ്‍ 1ന് പൊതുഅവധി; സ്‌കൂള്‍ ജൂണ്‍ 2ന് തുറക്കും

Kerala
  •  10 days ago
No Image

ബുറൈദ സമസ്ത ഇസ്‌ലാമിക് സെന്റർ ഇരുപതാം വാർഷിക എഡ്യൂകേഷൻ കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു

Saudi-arabia
  •  10 days ago
No Image

'സിന്തറ്റിക് ഡ്രഗ്സൊന്നും യൂസ് ചെയ്യല്ലേ മക്കളേ' അതൊക്കെ ചെകുത്താനാണ്;  സോഷ്യൽ മീഡിയയിൽ ട്രോൾ പൂരമായി വേടൻ 

Kerala
  •  10 days ago
No Image

പുലിപ്പല്ല് ഒറിജിനല്‍ ആണെന്ന് അറിയില്ലായിരുന്നു, രാസലഹരി ഉപയോഗിക്കാറില്ലെന്നും വേടന്‍; അറസ്റ്റ് ചെയ്ത് വനംവകുപ്പ് 

Kerala
  •  10 days ago
No Image

നിർത്താൻ സാധിച്ചില്ല; മൂന്നുവർഷത്തോളമായി കഞ്ചാവ് ഉപയോഗിക്കുന്നു; വേടൻ

Kerala
  •  10 days ago
No Image

സഞ്ജീവ് ഭട്ടിന് ജാമ്യമില്ല, ജീവപര്യന്തം ശിക്ഷാ വിധി മരവിപ്പിക്കില്ല; ഹരജി തള്ളി സുപ്രിം കോടതി 

National
  •  10 days ago
No Image

ഈ വർഷത്തെ ആദ്യ ഇന്ത്യൻ ഹജ്ജ് സംഘം പ്രവാചക നഗരിയിൽ; മദീന എയർപോർട്ടിൽ ഊഷ്‌മള സ്വീകരണം നൽകി വരവേറ്റ് വിഖായ

Saudi-arabia
  •  10 days ago