HOME
DETAILS

മാണി മടങ്ങുന്നു: ആദരാഞ്ജലിയര്‍പ്പിച്ച് ആയിരങ്ങള്‍

  
backup
April 10 2019 | 12:04 PM

history-in-km-mani

കോട്ടയം: കേരള രാഷ്ട്രീയത്തിലെ അതികായനും സമാനതകളില്ലാത്ത ബഹുമതികള്‍ക്ക് ഉടമയുമായ കെ.എം മാണി (86)യുടെ ഭൗതിക ശരീരത്തില്‍ അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങള്‍.

രാവിലെ കൊച്ചിയിലെ ആശുപത്രിക്കു മുന്നില്‍ പൊതുദര്‍ശനത്തിനു വച്ചു. തുടര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ വാഹനത്തില്‍ സ്വദേശമായ പാലായിലേക്ക് വിലാപയാത്രയായി കൊണ്ടുവന്നു. നൂറുകണക്കിന് പേരാണ് വഴിയിലുടനീളം ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയത്. നെട്ടൂര്‍, മരട്, തൃപ്പൂണിത്തുറ, ഉദയംപേരൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പൊതുദര്‍ശനത്തിനും സൗകര്യമൊരുക്കിയിരുന്നു.

വ്യാഴാഴ്ച വൈകുന്നേരം മൂന്നുമണിയോടെ പാല കത്രീഡല്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും. പ്രിയ നേതാവിന്റെ ഭൗതികശരീരം കാണാന്‍ ആയിരങ്ങളാണ് ആശുപത്രിയിലെത്തിയത്.

ശ്വാസകോശ രോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. വൈകീട്ട് 4.57 നായിരുന്നു അന്ത്യം. വൃക്കകള്‍ തകരാറില്‍ ആയതിനാല്‍ ഡയാലിസിസ് തുടരുകയായിരുന്നു. മരണ സമയത്ത് ഭാര്യ കുട്ടിയമ്മയും മകന്‍ ജോസ് കെ മാണിയും പേരക്കുട്ടികളും അടക്കമുള്ളവര്‍ മാണിക്കൊപ്പമുണ്ടായിരുന്നു.

ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച ആണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ദീര്‍ഘകാലമായി ആസ്മക്ക് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ആരോഗ്യ നില കുറച്ച് മെച്ചപ്പെട്ടിരുന്നെങ്കിലും ഉച്ചയ്ക്ക് മൂന്ന് മണിയോടെ നില ഗുരുതരമായി. ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും കുറയുകയുമായിരുന്നു.

ഇപ്പോഴും പാല നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമാണ്. 12 തവണയും പാലയില്‍ നിന്നുതന്നെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. അരനൂറ്റാണ്ട് എം.എല്‍.എയായി പൂര്‍ത്തിയാക്കിയത് രണ്ടു വര്‍ഷം മുന്‍പാണ്. ഏറ്റവും കൂടുതല്‍ തവണ ബജറ്റ് അവതരിപ്പിച്ച ബഹുമതിക്കുകൂടി അദ്ദേഹം അര്‍ഹനാണ്. അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നതിനാല്‍ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളിലും കെ.എം മാണി പങ്കെടുത്തിരുന്നില്ല.

ചൊവ്വാഴ്ച രാവിലെ ഒന്‍പതു മണിക്ക് ഭൗതിക ശരീരം കോട്ടയത്തേക്ക് കൊണ്ടുവരും. പാര്‍ട്ടി ഓഫീസിലും തുടര്‍ന്ന് 10.30 ഓടെ തിരുനക്കര മൈതാനിയിലും പൊതുദര്‍ശനത്തിന് വെയ്ക്കും. വ്യാഴാഴ്ച മൂന്നു മണിക്ക് പാലായില്‍ ആണ് സംസ്‌കാരം നടക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  2 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  3 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  3 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  3 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  4 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  4 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  4 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  4 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  5 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  5 hours ago