HOME
DETAILS
MAL
ഇമാന്റെ ശരീര ഭാരം കുറഞ്ഞുവെന്ന അവകാശവാദം കള്ളമെന്ന് സഹോദരി
backup
April 25 2017 | 23:04 PM
മുംബൈ: ശരീരഭാരം കൊണ്ട് കഷ്ടപ്പെട്ടിരുന്ന ഈജിപ്തുകാരിയായ ഇമാന് അഹമ്മദി(36)ന് ശസ്ത്രക്രിയയെത്തുടര്‍ന്ന് ശരീരഭാരം കുറയ്ക്കാനായെന്ന് മുംബൈയിലെ ആശുപത്രി അധികൃതരുടെ വാദം ഇമാന്റെ സഹോദരി തള്ളി.
ഇമാനെ പ്രവേശിപ്പിച്ച സെയ്ഫി ആശുപത്രിയും അവരെ ചികിത്സിക്കുന്ന ഡോ. മുഫസല്‍ ലക്ഡാവാലയും കള്ളംപറയുകയാണെന്ന് സഹോദരി ഷൈമ സാലിം ആരോപിച്ചു. ഡോക്ടര്‍മാര്‍ അവകാശപ്പെടുന്നതുപോലെ അവളുടെ ഭാരം240 കിലോ ആയി കുറഞ്ഞിട്ടില്ല. ഒന്നരമാസത്തോളമായി ഇമാന്റെ നില ഗുരുതരമാണ്.
മരുന്നുകളുടെ ആധിക്യം കാരണം മുഖവും കൈയുമെല്ലാം നീലനിറമായിട്ടുണ്ട്. ഏപ്രില്‍ 14ന് രാവിലെ 10.30ന് വിഡിയോ എടുത്ത് പുറത്തു വിട്ടശേഷം ഡോക്ടര്‍മാരോ ആശുപത്രിയിലെ മറ്റേതെങ്കിലും ജീവനക്കാരോ വിവരം തിരക്കി വന്നിട്ടില്ല. ഇമാന്റെ കാര്യത്തില്‍ അവര്‍ നിസഹായരായതുകൊണ്ടാണിതെന്നും ഷൈമ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."