ഏക സിവില്‍കോഡ് അടിച്ചേല്‍പ്പിക്കരുത്: ഡോ. അസ്മ സെഹ്‌റ
കോഴിക്കോട്: ഏക സിവില്‍കോഡ് നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന സമ്മര്‍ദവും പീഡനവും അംഗീകരിക്കാനാവില്ലെന്നും ഏക സിവില്‍കോഡിന്റെ പേരില്‍ ന്യൂനപക്ഷവേട്ടയാണ് നടക്കുന്നതെന്നും മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് അംഗം ഡോ. അസ്മ സെഹ്‌റ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഖുര്‍ആന്‍ അടിസ്ഥാനമാക്കി ജീവിക്കാന്‍ മുസ്‌ലിംകളെ അനുവദിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എല്ലാ മതവിഭാഗങ്ങളിലുള്ളവരും അവരവരുടെ വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കുമനുസരിച്ചാണു രാജ്യത്ത് ജീവിക്കുന്നത്. എന്നാല്‍ഇസ്‌ലാമിക ശരീഅത്തിലെ ത്വലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നതിനെ മാത്രം മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാണിക്കുകയാണ്. വിവാഹബന്ധം ഒഴിവാകുന്നത് വിഷമകരമായ കാര്യമാണെങ്കിലും ഇസ്‌ലാമിക നിയമസംഹിതയില്‍ അത് അനുവദിച്ചിട്ടുണ്ട്. മറ്റു മത, ജാതി വിഭാഗങ്ങളിലും ദാമ്പത്യം അവസാനിപ്പിക്കുന്നുണ്ട്.
എന്നാല്‍ മുസ്‌ലിം സമൂഹത്തിലേതു മാത്രം ചര്‍ച്ചചെയ്യാനാണു മാധ്യമങ്ങള്‍ താല്‍പര്യപ്പെടുന്നത്. മുസ്‌ലിംകളിലെ 97 ശതമാനം വിവാഹങ്ങളും വിജയകരമാണ്. മുസ്‌ലിം വ്യക്തിനിയമത്തിനു കീഴില്‍ മുസ്‌ലിം സ്ത്രീകള്‍ സുരക്ഷിതരും സന്തുഷ്ടരുമാണ്. അവര്‍ പറഞ്ഞു.
വിവാഹത്തില്‍ പുരുഷനും സ്ത്രീക്കും തുല്യ അവകാശങ്ങളാണ് ഇസ്‌ലാം വിഭാവനം ചെയ്യുന്നത്. വിവാഹബന്ധം വേര്‍പ്പെടുത്തുന്ന സ്ത്രീയെ സംരക്ഷിക്കാന്‍ അവരുടെ പിതാവിനും സഹോദരനും ഉത്തരവാദിത്തമാണുള്ളത്.
സ്ത്രീകള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ പെണ്‍ഭ്രൂണഹത്യ, ശൈശവവിവാഹം, സ്ത്രീധനം, ശരിയായ വിദ്യാഭ്യാസം ലഭിക്കാതിരിക്കല്‍ തുടങ്ങിയവയാണ്. ആദ്യം ഇവ തുടച്ചുനീക്കി സാമൂഹികസുരക്ഷിതത്വം ഉറപ്പാക്കണമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."