കര്‍ണാടകയില്‍ സീറ്റ് 28: മത്സര രംഗത്ത് 478 സ്ഥാനാര്‍ഥികള്‍
മംഗളൂരു: ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ കര്‍ണാടക സംസ്ഥാനത്ത് നിന്നും മത്സര രംഗത്തുള്ളത് 478 സ്ഥാനാര്‍ഥികള്‍. 28 ലോക്‌സഭാ സീറ്റുകളുള്ള കര്‍ണാടകയില്‍ നോര്‍ത്തേണ്‍ മേഖലയിലുള്ള 14 മണ്ഡലങ്ങളിലേക്കു 214 പേരും, ഉത്തര ദക്ഷിണ കന്നഡ സീറ്റുകളിലേക്ക് 237 സ്ഥാനാര്‍ഥികളുമാണ് രംഗത്തുള്ളത്. നോര്‍ത്തേണ്‍ മേഖലയിലുള്ള മണ്ഡലങ്ങളിലേക്ക് 282 പേരാണ് ആകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ പത്രിക പിന്‍വലിക്കലിന്റെ അവസാന ദിവസമായ തിങ്കളാഴ്ച 45 പേര്‍ സ്വയം പത്രിക പിന്‍വലിച്ചതോടെ സ്ഥാനാര്‍ഥികളുടെ എണ്ണം 237 ആയി ചുരുങ്ങി.
സംസ്ഥാനത്ത് പ്രധാനമായും കോണ്‍ഗ്രസ് സഖ്യവും എന്‍.ഡി.എ സഖ്യവുമാണ് നേര്‍ക്കുനേര്‍ പോരാട്ടം നടക്കുന്നത്. ഇതിനു പുറമെ ഒട്ടനവധി സ്വതന്ത്ര സ്ഥാനാര്‍ഥികളും വിവിധ മണ്ഡലങ്ങളില്‍ രംഗത്തിറങ്ങി. രണ്ടു ഘട്ടങ്ങളിലായാണ് കര്‍ണാടകയില്‍ തെരെഞ്ഞെടുപ്പ് നടക്കുക
ഏപ്രില്‍ 18ന് കര്‍ണാടകയില്‍ ഒന്നാംഘട്ട തെരെഞ്ഞെടുപ്പ് നടക്കും. ഉഡുപ്പി ചിക്കമംഗലൂരു, ദക്ഷിണ കന്നഡ, ഹാസന്‍, ചിത്രദുര്‍ഗ, തുംകൂര്‍, മാണ്ട്യ, മൈസൂര്‍, ചാമരാജ് നഗര്‍, ബംഗളൂര്‍ റൂറല്‍, ബംഗളൂര്‍ നോര്‍ത്ത്, ബംഗളൂരു സെന്‍ട്രല്‍, ബംഗളൂരു സൗത്ത്, ചിക്കബല്ലാപ്പൂര്‍, കോലാര്‍ തുടങ്ങി 14 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് 18ന് നടക്കുക. 241 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.
ചിക്കോടി, ബെല്‍ഗാവി, ബാഗല്‍കോട്ട്, ഗുല്‍ബര്‍ഗ, റായ്ച്ചൂര്‍, ബിദാര്‍, കൊപ്പല്‍, ബെല്ലാരി, ഹവേരി, ധാര്‍വാഡ്, ഉത്തര കന്നഡ, ദാവണ്‍ഗരെ, ഷിമോഗ എന്നിവിടങ്ങളിലാണ് രണ്ടാംഘട്ടത്തില്‍ തെരെഞ്ഞെടുപ്പ് നടക്കുക.
ബെല്‍ഗാവി മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ രംഗത്തുള്ളത്. 57 പേരാണ് മണ്ഡലത്തില്‍ മാറ്റുരക്കുന്നത്. ഏറ്റവും കുറവ് സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത് റായ്ച്ചൂര്‍ മണ്ഡലത്തിലാണ്.
കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യം സ്ഥാനാര്‍ഥിയും,ബി.ജെ.പി സ്ഥാനാര്‍ഥിയും ഉള്‍പ്പെടെ അഞ്ചുപേരാണ് റായ്ച്ചൂരിലുള്ളത്. മറ്റു മണ്ഡലങ്ങളില്‍ 11നും 22നും ഇടയിലാണ് സ്ഥാനാര്‍ഥികളുടെ എണ്ണം. സ്ഥാനാര്‍ഥികളില്‍ 223 പുരുഷന്‍മാരും, 14 സ്ത്രീകളുമാണ് 14 മണ്ഡലങ്ങളില്‍ രംഗത്തുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."