നേപ്പാള്‍ ഭൂകമ്പ സ്മരണയില്‍ ഡോ. ദീപകിന്റെ ഓര്‍മയുമായി കൂട്ടുകാരെത്തി
കേളകം: നേപ്പാള്‍ ഭൂകമ്പ സ്മരണയില്‍ മരണമടഞ്ഞ ഡോക്ടര്‍ ദീപക് തോമസിന്റെ ഓര്‍മയുമായി കോഴിക്കോട് മെഡിക്കല്‍ കോളജിലെ 52ാം ബാച്ചിലെ കൂട്ടുകാര്‍ കുണ്ടേരിയിലെ കളപ്പുര വീട്ടിലും തെറ്റുവഴിയിലെ മരിയഭവനിലും ഒത്തുകൂടി. കേളകം കുണ്ടേരി സ്വദേശി കളപ്പുരയ്ക്കല്‍ ദീപക് തോമസിന്റെ രണ്ടാം ചരമദിനം തുണ്ടിയില്‍ തെറ്റുവഴിയിലെ മരിയ ഭവനിലെ അന്തേവാസികളോടെപ്പം ആചരിച്ചു. രാവിലെ കണിച്ചാര്‍ സെന്റ് ജോര്‍ജ് ദേവാലയത്തില്‍ പ്രത്യേക കുര്‍ബാനയും സെമിത്തേരിയില്‍ പ്രാര്‍ഥനയും നടന്നു. തെറ്റുവഴിയിലെ മരിയകൃപാ ഭവനുകളിലെ ഇരുന്നൂറ്റമ്പതതോളം അന്തേവാസികള്‍ക്കൊപ്പം സ്‌നേഹസംഗമവും നടത്തി. അന്തേവാസികള്‍ക്ക് ദീപക്കിന്റെ കൂട്ടുകാരായ ഡോക്ടര്‍മാര്‍ മെഡിക്കല്‍ ക്യാംപും കൗണ്‍സിലിങും നടത്തി. സിനിമാ താരം ഇന്ദ്രന്‍സ് ഉദ്ഘാടനം ചെയ്തു. കണിച്ചാര്‍ പഞ്ചായത്ത് പ്രിസിഡന്റ് സെലിന്‍ മാണി അധ്യക്ഷയായി. ടി.കെ ബാഹുലേയന്‍, ഡോ. ആശിഷ് ബെന്‍, അബ്ദുല്‍ അസീസ്, സുനില്‍ പി ഉണ്ണി, കെ.എന്‍ ജോണ്‍, എസ്.ടി രാജേന്ദ്രന്‍, വി.ആര്‍ ഗിരീഷ്, ദീപക്കിന്റെ പിതാവ് തോമസ് കളപ്പുര, അമ്മ മോളി, സഹോദരി ദിവ്യ, ഭര്‍ത്താവ് ലിജിന്‍ തുടങ്ങിയവരും കോഴിക്കോട് മെഡിക്കല്‍ കോളജിലെ ദീപക്കിന്റെ സഹപാഠികളായിരുന്ന ഡോക്ടര്‍മാര്‍, സാമൂഹ്യസാംസ്‌കാരിക മേഖലയിലെ പ്രമുഖരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."