പയ്യന്നൂരില്‍ പൂരക്കളി അക്കാദമി ഉദ്ഘാടനം 30ന്
പയ്യന്നൂര്‍: വടക്കന്‍ കേരളത്തിലെ ജനകീയ അനുഷ്ഠാന കലാരൂപമായ പൂരക്കളിയുടെ വളര്‍ച്ചക്കും പ്രോത്സാഹനത്തിനുമായുള്ള കേരള പൂരക്കളി അക്കാദമിയുടെ പ്രവര്‍ത്തനം ഈമാസം 30ന് ആരംഭിക്കും. മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്യും.
ആദ്യഘട്ടത്തില്‍ താല്‍ക്കാലികമായി പെരുമ്പയില്‍ ഡി.ടി.പി.സിയുടെ നിയന്ത്രണത്തിലുള്ള കെട്ടിടത്തിലാണ് അക്കാദമിയുടെ പ്രവര്‍ത്തനം ആരംഭിക്കുക. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്താണ് പയ്യന്നൂര്‍ ആസ്ഥാനമായി പൂരക്കളി അക്കാദമി പ്രഖ്യാപിച്ചത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്നശേഷം 25 ലക്ഷം രൂപ പൂരക്കളി അക്കാദമിക്കായി അനുവദിച്ചു. തുടര്‍ന്ന് ഡോ. സി.എച്ച് സുരേന്ദ്രന്‍ ചെയര്‍മാനും കെ.വി മോഹനന്‍ സെക്രട്ടറിയുമായി ഭരണസമിതി പുന:സംഘടിപ്പിച്ചു.
കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ 56ഉം കാസര്‍കോട് 83ഉം പൂരക്കളി സംഘങ്ങളാണുള്ളത്. മൂന്ന് ജില്ലകളിലായി ആറായിരത്തിലധികം പൂരക്കളി കലാകാരന്മാരുണ്ട്. അവശ കലാകാരന്‍മാര്‍ക്ക് സഹായം നല്‍കല്‍, മികച്ച കളിക്കാര്‍ക്ക് അവാര്‍ഡ്, യുവതലമുറയെ പൂരക്കളിയിലേക്ക് ആകര്‍ഷിക്കല്‍ എന്നിവയാണ് അക്കാദമിയുടെ ലക്ഷ്യം.
അക്കാദമിക്ക് സ്വന്തമായി കെട്ടിടം നിര്‍മിക്കുന്നതിന് വെള്ളൂര്‍ കൊടക്കത്ത് കൊട്ടണച്ചേരി ക്ഷേത്രം സൗജന്യമായി സ്ഥലം അനുവദിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."