HOME
DETAILS
MAL
ചൈനയുമായുള്ള തര്‍ക്കം എത്രത്തോളം പരിഹരിക്കാനാകുമെന്ന് പറയാന്‍ കഴിയില്ല: രാജ്നാഥ്
backup
July 18 2020 | 03:07 AM
ന്യൂഡല്‍ഹി: ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിന് ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും എന്നാല്‍ എത്രത്തോളം പരിഹരിക്കാനാകുമെന്ന കാര്യത്തില്‍ ഒരുറപ്പും പറയാന്‍ കഴിയില്ലെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. രാജ്യത്തിന്റെ ഭൂമി കൈയടക്കാന്‍ ഒരു ശക്തിയെയും അനുവദിക്കില്ലെന്നും രാജ്നാഥ് പറഞ്ഞു.
കശ്മിരിലെ ലേ സന്ദര്‍ശനം നടത്തിയ രാജ്നാഥ് സിങ് സൈനികരോട് സംസാരിക്കുകയായിരുന്നു.
നമ്മുടെ ഭൂമി സംരക്ഷിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. രാജ്യത്തിനു വേണ്ടിയുള്ള സൈനികരുടെ ജീവത്യാഗം വെറുതെയാവില്ല.നമ്മുടെ ശക്തിയാണ് നമ്മുടെ അഭിമാനം. അതിനെ വേദനിപ്പിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും രാജ്നാഥ് പറഞ്ഞു.
ഗാല്‍വാന്‍ താഴ്വരയില് 20 സൈനികര്‍ കൊല്ലപ്പെട്ട് ഒരു മാസം പിന്നിട്ടതിന് ശേഷമാണ് രാജ്നാഥ് ലേയിലെത്തുന്നത്.
സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, കരസേനാ മേധാവി എം.എം നരാവനെ എന്നിവരും കൂടെയുണ്ടായിരുന്നു. ജൂലൈ മൂന്നിനാണ് ലേ സന്ദര്‍ശിക്കാന്‍ രാജ്നാഥ് തീരുമാനിച്ചിരുന്നതെങ്കിലും നീട്ടിവയ്ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."