HOME
DETAILS
MAL
ജയ് ശ്രീറാം വിളിപ്പിച്ച് നേപ്പാള്‍ സ്വദേശിയോടും ക്രൂരത
backup
July 18 2020 | 03:07 AM
വാരണാസി: ശ്രീമന്റെ ജന്മസ്ഥലം നേപ്പാളിലാണെന്ന നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലിയുടെ പ്രസ്താവനയ്ക്കു മറുപടിയായി ഇന്ത്യയില്‍ നേപ്പാള്‍ സ്വദേശിക്കെതിരേ ക്രൂരത.
ഉത്തര്‍പ്രദേശിലെ വരാണസിയില്‍ നേപ്പാള്‍ സ്വദേശിയെ വിശ്വഹിന്ദു സേനാ പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് ജയ് ശ്രീറാം, ഭാരത് മാതാ കീജയ് എന്നിവ വിളിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായി. സംഭവത്തില്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വരാണസിയിലെ വിശ്വഹിന്ദു സേനാ നേതാവ് അരുണ്‍ പഥക് ഇതിന്റെ വിഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
ഇതില്‍ നേപ്പാള്‍ സ്വദേശിയെക്കൊണ്ട് നേപ്പാളിനും അവിടത്തെ പ്രധാനമന്ത്രിക്കും എതിരേയും മുദ്രാവാക്യം വിളിപ്പിക്കുന്നുണ്ട്. സംഭവം വിവാദമായതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തതായി അറിയിച്ച ഭേലുപൂര് പൊലിസ്, എന്നാല്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."