HOME
DETAILS
MAL
'വൈദികരുടെ ലൈംഗികാതിക്രമങ്ങള്‍ പൊലിസിനെ അറിയിക്കണം'
backup
July 18 2020 | 03:07 AM
വത്തിക്കാന്‍ സിറ്റി: വൈദികരുടെ ലൈംഗികാതിക്രമങ്ങള്‍ പൊലിസിനെ അറിയിക്കണമെന്ന് ബിഷപ്പുമാര്‍ക്ക് നിര്‍ദേശം നല്‍കി വത്തിക്കാന്‍. നിയമപരമായ ബാധ്യതയില്ലെങ്കില്‍ പോലും ഇത്തരം വിവരങ്ങള്‍ പൊലിസിനെ അറിയിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ലൈംഗികപീഡന പരാതികളില്‍ സഭ നടത്തുന്ന ആഭ്യന്തര അന്വേഷണങ്ങള്‍ പക്ഷപാതപരമാണെന്ന വിമര്‍ശങ്ങള്‍ ഉയരുന്നതിനിടെയാണ് ബിഷപ്പുമാര്‍ക്കും മതമേധാവികള്‍ക്കുമുള്ള പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരിക്കുന്നത്. 20 പേജുകളിലായുള്ള മാര്‍ഗനിര്‍ദേശത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
വിഷയത്തില്‍ പുരോഹിതരെ സംരക്ഷിക്കുന്നതായുള്ള ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിയമനിര്‍വഹണ ഏജന്‍സികള്‍, പ്രോസിക്യൂട്ടര്‍മാര്‍, പൊലിസ് എന്നിവരുമായി സഹകരിക്കണം. പ്രാദേശിക നിയമങ്ങള്‍ ആവശ്യപ്പെടുന്നതനുസരിച്ച് കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണം. നിയമപരമായി ഇത് ചെയ്യാന്‍ ബാധ്യതയില്ലാത്ത സന്ദര്‍ഭങ്ങളിലും അതിക്രമത്തിരയാകുന്ന വിവരങ്ങള്‍ സഭാധികാരികള്‍ അധികൃതരെ അറിയിക്കണമെന്നും മാര്‍ഗരേഖയിലുണ്ട്.
നേരിട്ട് ലഭിക്കാത്ത ആരോപണങ്ങള്‍ പോലും തള്ളിക്കളയാന്‍ പാടില്ലെന്നും പ്രാഥമിക അന്വേഷണം നടത്താനുള്ള അടിസ്ഥാനമായി സോഷ്യല്‍ മീഡിയ പോസ്റ്റും കേള്‍വിക്കാര്‍ നല്‍കുന്ന വിവരവും പരിഗണിക്കാമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. സഭയുടെ പഴയ നയപ്രകാരം ഓരോ സ്ഥലത്തെയും പ്രാദേശികനിയമം ആവശ്യപ്പെടുന്നുണ്ടെങ്കില്‍ മാത്രമേ ലൈംഗിക കുറ്റകൃത്യങ്ങള്‍ പൊലിസില്‍ അറിയിക്കേണ്ടതുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."