HOME
DETAILS

മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും നടപ്പായില്ല; കായിക  താരങ്ങള്‍ കോടതിയിലേക്ക്

  
backup
July 18 2020 | 03:07 AM

%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%96%e0%b5%8d-2
 
കോട്ടയം: ഇഷ്ടക്കാര്‍ക്കും ഭരണകക്ഷി നേതാക്കളുടെ മക്കള്‍ക്കും ബന്ധുക്കള്‍ക്കും പിന്‍വാതിലിലൂടെ നിയമനം ഉറപ്പിക്കുമ്പോഴും മന്ത്രിസഭ തീരുമാനിച്ച് മുഖ്യമന്ത്രി വാഗ്ദാനം ചെയ്ത ജോലി ലഭിക്കാതെ കായിക താരങ്ങള്‍. ദേശീയ ഗെയിംസ് ടീം ഇനങ്ങളിലെ കേരളത്തിന്റെ വെള്ളി, വെങ്കല മെഡല്‍ ജേതാക്കളായ 83 കായിക താരങ്ങളെയാണ് നിയമനം നല്‍കാതെ സര്‍ക്കാര്‍ വഞ്ചിക്കുന്നത്. കായിക, ധനവകുപ്പുകളുടെ താല്‍പര്യമില്ലായ്മയാണ് താരങ്ങള്‍ക്ക് തിരിച്ചടിയായത്.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിക്കപ്പെട്ട ജോലി വാഗ്ദാനം എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അവസാനക്കാലത്തേക്ക് കടന്നിട്ടും നടപ്പായില്ല. ഇനിയും ജോലിക്കായുള്ള കാത്തിരിപ്പുകൊണ്ട് കാര്യമില്ലെന്ന് തിരിച്ചറിഞ്ഞ കായിക താരങ്ങള്‍ സര്‍ക്കാരിനെതിരേ ഹൈക്കോടതിയെ സമീപിക്കാനുള്ള തയാറെടുപ്പിലാണ്. 
 2019 ഓഗസ്റ്റ് 21ന് കൂടിയ മന്ത്രിസഭ യോഗമാണ് 83 കായിക താരങ്ങള്‍ക്കും സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച്  പൊതുഭരണ വകുപ്പിന് കീഴില്‍ നിയമനം നല്‍കാന്‍ തീരുമാനിച്ചത്. നാലു വര്‍ഷത്തെ കാത്തിരിപ്പിനും കായിക താരങ്ങളുടെ നിരന്തര പോരാട്ടങ്ങള്‍ക്കും ഒടുവിലായിരുന്നു മന്ത്രിസഭ തീരുമാനം. തീരുമാനം സര്‍ക്കാര്‍ ഉത്തരവായി ഇറങ്ങിയതിന് പിന്നാലെ നിയമനത്തിനുള്ള നടപടികളും പൊതുഭരണ വകുപ്പ് ആരംഭിച്ചിരുന്നു. നിയമനം നല്‍കുന്നതിനുള്ള നടപടികളുടെ ഫയലുകള്‍ അതിവേഗം തന്നെ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നും സെക്രട്ടേറിയറ്റിലൂടെ പറന്നു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നിയമനത്തിനുള്ള തസ്തികകളും സൃഷ്ടിച്ച് ഫയല്‍ ധനവകുപ്പില്‍ എത്തിയതോടെയാണ് അട്ടിമറി സംഭവിച്ചത്. 
 ഭരണകക്ഷി നേതാക്കളുടെ ബന്ധുക്കള്‍ക്കും ഇഷ്ടക്കാര്‍ക്കും വഴിവിട്ട രീതിയില്‍ നിയമനങ്ങള്‍ നല്‍കുന്നതിന് അനുമതി നല്‍കുന്ന ധനവകുപ്പ് കായികതാരങ്ങളുടെ കാര്യത്തില്‍ വീണ്ടും ഉടക്കിട്ടിരിക്കുകയാണ്. 
 
 
തുടക്കം മുതലേ ഉടക്ക്;മന്ത്രിയും ഇടപെടുന്നില്ല
 
 
കഴിഞ്ഞ ഫെബ്രുവരിയില്‍ 195 കായിക താരങ്ങള്‍ക്ക് നിയമന ഉത്തരവ് കൈമാറിയ ചടങ്ങിലും 83 കായിക താരങ്ങള്‍ക്കും ഉടന്‍ നിയമനം നല്‍കുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തുടക്കം മുതലേ 83 കായിക താരങ്ങള്‍ക്ക് ജോലി നല്‍കുന്നതില്‍ ധനവകുപ്പ് എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. കായിക മന്ത്രി ഇ.പി ജയരാജനും ഈ വിഷയത്തില്‍ കൃത്യമായ ഇടപെടലിന്  തയാറായിട്ടില്ലെന്നാണ് ആക്ഷേപം. സൂപ്പര്‍ ന്യൂമററി തസ്തിക എന്നത് ഇപ്പോള്‍ ഒഴിവുകള്‍ ഉണ്ടെങ്കില്‍ നിയമനം എന്നതായി മാറിയെന്ന് കായിക താരങ്ങള്‍ പറയുന്നു. നിയമന ഫയല്‍ ഇപ്പോള്‍ ധനവകുപ്പിലെ ഡി സെക്ഷനിലെ ഫ്രീസറിലാണ്. നിയമനം നടത്താന്‍ ഒഴിവുകള്‍ ഉണ്ടോയെന്ന് അന്വേഷിച്ച് സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലേക്ക് കത്ത് അയച്ചിട്ടുണ്ടെന്നും മറുപടി കിട്ടിയിട്ട് ആലോചിക്കാമെന്നുമാണ് ധനവകുപ്പില്‍ നിന്ന് കായിക താരങ്ങളെ അറിയിച്ചിരിക്കുന്നത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  25 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  25 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  25 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  25 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  25 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  25 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  25 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  25 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  25 days ago