HOME
DETAILS
MAL
കൊവിഡ്: ഐശ്വര്യ റായിയെയും മകളെയും ആശുപത്രിയിലേക്കു മാറ്റി
backup
July 18 2020 | 04:07 AM
മുംബൈ: നടി ഐശ്വര്യ റായിയെയും മകള്‍ ആരാധ്യയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗ ലക്ഷണങ്ങള്‍ കാണിച്ചതോടെയാണ് ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റിയത്. കോവിഡ് ബാധിച്ച അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും ചികിത്സയില്‍ തുടരുന്ന മുംബൈ നാനാവതി ആശുപത്രിയിലേക്കാണ് ഇവരെയും മാറ്റിയത്. ഞായറാഴ്ചയാണ് ഇരുവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതെങ്കിലും ഐശ്വര്യയും മകളും വീട്ടില്‍ ഐസലേഷനില്‍ കഴിയുകയായിരുന്നു.
ഇരുവര്‍ക്കും തൊണ്ട വേദനയും പനിയും തുടങ്ങിയതോടെയാണ് ആശുപത്രി അധികൃതര്‍ അമിതാബ്ബച്ചന്റെ വീടായ ജല്‍സയിലെത്തി പരിശോധിച്ച ശേഷം രണ്ട് ആംബുലന്‍സുകളിലായി അമ്മയേയും മകളെയും ആശുപത്രിയിലേക്ക് മാറ്റിയത്. ഇരുവരുടേയും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."