HOME
DETAILS
MAL
മുനിസിപ്പല്‍ ടവര്‍ നിര്‍മാണം അഴിമതിരഹിതമാക്കണം
backup
July 12 2018 | 20:07 PM
കരുനാഗപ്പളളി: നഗരസഭയുടെ മുനിസിപ്പല്‍ ടവര്‍ നിര്‍മാണം അഴിമതിരഹിതമാക്കണമെന്ന് കേരള സംസ്ഥാന ഉപഭോക്തൃസമിതി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ഇ ടെന്‍ഡര്‍ ഒഴിവാക്കി നിര്‍മാണ സഹകരണ സംഘത്തിനു കരാര്‍ നല്‍കിയതില്‍ ദുരൂഹതയുള്ളതായി ആരോപണമുയര്‍ന്നിരുന്നു. പൊതുജനങ്ങളുടെ സംശയത്തിനു നിവാരണം കണ്ടെത്തുന്നതിനു നഗരസഭയും ശ്രമിക്കണമെന്നു യോഗം ആവശ്യപ്പെട്ടു.
താലൂക്ക് പ്രസിഡന്റ് മുനമ്പത്ത്ഷിഹാബ് അധ്യക്ഷനായി. കുന്നേല്‍ രാജേന്ദ്രന്, ഷാജഹാന് പണിയ്ക്കത്ത്, വര്‍ഗീസ് മാത്യൂ കണ്ണാടിയില്‍, വി.കെ രാജേന്ദ്രന്, രാജാപനയറ, രവീന്ദ്രന്‍പിള്ള കലാസ്റ്റോര് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."