സര്‍ക്കാര്‍ സര്‍വിസിലെ വ്യാജ വികലാംഗര്‍: നടപടി വേണമെന്ന് യൂത്ത് കോണ്‍ഗ്രസ്
കല്‍പ്പറ്റ: സര്‍ക്കാര്‍ സര്‍വിസിലെ വ്യാജ വികലാംഗര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
വയനാട് ഐ.ടി.ഡി.പിയില്‍ ഓഫിസ് അസിസ്റ്റന്റായി ജോലി ചെയ്തുവരുന്ന വ്യക്തിക്കെതിരേ പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ കുറ്റക്കാരനെന്ന് കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പ്രസ്തുത വ്യക്തി വ്യാജ വികലാംഗത്വ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് അനര്‍ഹമായി സര്‍ക്കാര്‍ ജോലി സമ്പാദിച്ചതായും അര്‍ഹതയുള്ള മറ്റൊരു വികലാംഗന്‍ സര്‍ക്കാര്‍ സര്‍വിസില്‍ പ്രവേശിക്കുന്നത് നിഷേധിച്ചതായും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇയാള്‍ക്കെതിരേ ഇതുവരെ നടപടിയുണ്ടായിട്ടില്ല.
ഭരണകക്ഷിയിലെ ഉന്നതരുടെ ഒത്താശയാണ് ഈ വ്യക്തിയെ പ്രസ്തുത സ്ഥാനത്ത് നിന്നും നീക്കം ചെയ്യുന്നതടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കാന്‍ തയാറാവാത്തതിന് പിന്നിലെന്ന് അവര്‍ ആരോപിച്ചു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡയറക്ടറോട് ഫോണില്‍ സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ എത്രയും വേഗം പ്രൊജക്ട് ഓഫിസറോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും 30നുള്ളില്‍ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുമുണ്ട്.
നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭപരിപാടികള്‍ക്ക് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്ന് പ്രസിഡന്റ് സാലി റാട്ടക്കൊല്ലി അറിയിച്ചു.
പ്രകാശന്‍, ആന്റണി, ഡിന്റോ ജോസ്, സിറാജുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."