ആര്‍ദ്രം പദ്ധതി; രൂപീകരണ ശില്പശാല നടത്തി
കല്‍പ്പറ്റ: നവകേരള മിഷന്റെ ഭാഗമായുള്ള ആര്‍ദ്രം പദ്ധതിയില്‍ വാര്‍ഷിക പദ്ധതി രൂപീകരണ ശില്പശാല നടത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തളാ ഷണ്മുഖന് അധ്യക്ഷയായി.
ജില്ലാ കലക്ടര്‍ ബി.എസ് തിരുമേനി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര് വിവേക്കുമാര്‍ ആര്‍ദ്രം പദ്ധതിയും ജില്ലാ പ്ലാനിങ് ഓഫിസര്‍ സോമസുന്ദര്‍ലാല്‍ നവകേരള മിഷനും പരിചയപ്പെടുത്തി. ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് ഡെപ്യൂട്ടി ഡി.എം.ഒ ഡോ.കെ സന്തോഷും പകര്‍ച്ചവ്യാധി നിയന്ത്രണത്തെക്കുറിച്ച് ഡോ. കെ.എസ് അജയന് എന്നിവരും ക്ലാസെടുത്തു.
മാനന്തവാടി മുനിസിപ്പല്‍ ചെയര്മാന് വി.ആര് പ്രവിജ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ ദേവകി , ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ബി അഭിലാഷ്, ആര്‍ദ്രം പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ.ദിനീഷ് സംസാരിച്ചു. മെയ് അഞ്ചിന് നടക്കുന്ന ജില്ലാ ആസൂത്രണ സമിതിയില്‍ ഇത് അംഗീകാരത്തിനായി സമര്‍പ്പിക്കും. ടെക്നിക്കല്‍ അസിസ്റ്റന്റുമാരായ യു.കെ കൃഷ്ണന്, സി.സി ബാലന്, ഡെപ്യൂട്ടി മാസ് മീഡിയ ഓഫിസര്‍മാരായ ബേബി നാപ്പള്ളി, ഹംസ ഇസ്മാലി എന്നിവര്‍ ചര്‍ച്ചക്ക് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."