ഷാര്‍ദ ക്ഷേത്ര ഇടനാഴി പാകിസ്താന്‍ തുറക്കുന്നു
ഇസ്‌ലാമാബാദ്: കര്‍ത്താപൂര്‍ ഇടനാഴിക്ക് ശേഷം സൗഹാര്‍ദത്തിന്റെ പുതിയ വാതില്‍ തുറന്ന് ഷാര്‍ദ ക്ഷേത്ര ഇടനാഴി തുറക്കാന്‍ പാകിസ്താന്‍ ഒരുങ്ങുന്നു. പാക് അധീന കശ്മിരിലുള്ള ഷാര്‍ദാ ക്ഷേത്രമാണ് ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് സന്ദര്‍ശിക്കാന്‍ സൗകര്യപ്പെടുന്ന രീതിയില്‍ തുറക്കാന്‍ പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കിയത്.
നിയന്ത്രണാതിര്‍ത്തിയിലെ നീലം താഴ്‌വരയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 5000 വര്‍ഷം പഴക്കമുള്ള ക്ഷേത്രം ബി.സി 237ല്‍ ആണ് സ്ഥാപിച്ചത്.
വിഷയത്തില്‍ അന്തിമ പ്രഖ്യാപനം നടത്താനായി പാക് പ്രധാനമന്ത്രിയുടെ അനുമതി ലഭിക്കേണ്ടതുണ്ട്.
ഈ ആവശ്യം ഉന്നയിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പാകിസ്താനെ നേരത്തെ സമീപിച്ചിരുന്നു.
പാകിസ്താന്‍ ഇടനാഴിക്ക് ശേഷം ഹിന്ദു മതവിശ്വാസികള്‍ക്ക് തീര്‍ഥാടനത്തിന് സൗകര്യം ഒരുക്കുന്ന പദ്ധതിയുടെ അനുമതി നല്‍കുന്നതിനായി പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയെന്നും പാക് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ഇക്കാര്യം സ്ഥരീകരിച്ച് പാക് ദേശീയ അസംബ്ലി അംഗം രമേഷ് കുമാര്‍ രംഗത്തെത്തി. ഷാര്‍ദ ക്ഷേത്രം തുറക്കാന്‍ പാകിസ്താന്‍ തീരുമാനിച്ചെന്നും അവിടെ സന്ദര്‍ശിച്ച് സാഹചര്യങ്ങള്‍ പ്രധാനമന്ത്രിയെ ധരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."