HOME
DETAILS
MAL
നാട്ടിൽ നിന്നുള്ള വിമാന സർവിസുകൾക്ക് അനുമതി വേണം: ബഹറിൻ ലോക കേരള സഭ അംഗങ്ങള്‍
backup
July 18 2020 | 16:07 PM
മനാമ: കോറോണ രോഗബാധയുടെ പശ്ചാത്തലത്തിൽ അന്തർദ്ദേശീയ വിമാന സർവീസുകൾ നിറുത്തിവെക്കപ്പെട്ടപ്പോൾ ജി.സി.സി. രാജ്യങ്ങളിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്ന, അവധിക്കായും മറ്റ് ആവശ്യങ്ങൾക്കുമായി നാട്ടിലെത്തിയ ആയിരകണക്കിന് ആളുകളാണ് കേരളത്തിൽ കുടുങ്ങിക്കിക്കുന്നത്,
കേരളത്തിൽ നിന്ന് ബഹറിനിലേക്ക് തിരിച്ച് വരാൻ ആഗ്രഹിക്കുന്ന മലയാളിക്കിടയിൽ ബഹറിൻ കേരളീയ സമാജം നടത്തിയ വിവരശേഖരണത്തിൽ ആയിരകണക്കിന് മലയാളികളാണ് മണിക്കുറുകൾക്കകം രജിസ്റ്റർ ചെയ്തത്.
ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അടിയന്തിര വിമാന സർവ്വീസിൻ്റെയോ, ചാർട്ടേഡ് വിമാനത്തിൻ്റെ ബദൽ സാധ്യതകളും പരിഗണിക്കണമെന്നാവശ്യപ്പെട്ടുക് കൊണ്ട് ബഹറിൻ കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ കേരള മുഖ്യമന്ത്രിയുടെയും നോർക്കയുടെയും പ്രധാനമന്ത്രിയുടെയും ഓഫിസിനെയും ഈ വിവരങ്ങൾ അറിയിച്ചിരുന്നു.
എന്നാൽ വിമാനസർവ്വീസുകളുടെ കാര്യങ്ങിൽ കേരളാ സർക്കാറിൻ്റെ പരിമിതികൾ അറിയിച്ച് കൊണ്ടും എന്നാൽ ഈ വിഷയത്തിൽ അടിയന്തിര ഇടപ്പെടൽ ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കത്തെഴുതുകയും ബഹറിൻ കേരളീയ സമാജത്തിന് കേരളത്തിൻ്റെ പ്രിൻസിപ്പാൾ സെക്രട്ടറി ശ്രീ: ഇളങ്കോവൻ അതിൻ്റെ കോപ്പി അയച്ച് തരികയും ചെയ്തിരുന്നു. എന്നാൽ വിമാന സർവ്വീസുകളുടെ കാര്യത്തിൽ ഉണ്ടാവുന്ന താമസം ആയിരകണക്കിന് ആളുകൾക്ക് ജോലി നഷ്ടമടക്കം വലിയ പ്രതിസന്ധികൾ ഉണ്ടാക്കും,
വിസ കാലവധി തീരാനിരിക്കുന്നവരടക്കം വലിയൊരു വിഭാഗം ഗൾഫ് മലയാളികൾ നേരിടുന്ന ഈ പ്രതിസന്ധി കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഇടപ്പെട്ട് വേഗത്തിൽ പരിഹരിക്കണമെന്ന് ലോക കേരള സഭ അംഗങ്ങളായ പി.വി. രാധാകൃഷ്ണ പിള്ള, സോമൻ ബേബി, സുബൈർ കണ്ണൂർ, സി.വി നാരായണൻ, ബിജു മലയിൽ എന്നിവർ സംയുക്ത പ്രസ്ഥാവനയിൽ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."